തിരുവനന്തപുരം: കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത വേണ്ട സ്ഥിതിയെന്ന് മന്ത്രിസഭ യോഗം. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെ വിലയിരുത്തൽ.
നാളത്തെ കൊവിഡ് അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാകും.
സംസ്ഥാനത്തെ രണ്ടാം തരംഗത്തെ അപേക്ഷിച്ച് ആശുപത്രികളിലെത്തുന്ന രോഗികളുടെ
എണ്ണം കുറവാണെന്ന് മന്ത്രിസഭായോഗം നിരീക്ഷിച്ചു.
also read: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന് തുടക്കം
ആശുപത്രി സൗകര്യങ്ങൾ ആവശ്യത്തിനനുസരിച്ച് സജ്ജമാണ്. ഐസിയു, ആംബുലൻസ്, വെൻ്റിലേറ്റർ സൗകര്യങ്ങൾ പര്യാപ്തമാണെന്നും യോഗം വിലയിരുത്തി. മുഖ്യമന്ത്രി ഓൺലൈനായാണ് മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തത്.