ETV Bharat / state

ഉൾനാടൻ മത്സ്യസമ്പത്ത് വളർത്തുന്നതിന് നിയമ പരിഷ്‌കരണം കൊണ്ടുവരാൻ മന്ത്രിസഭായോഗ തീരുമാനം - ammendments

മത്സ്യത്തിന്‍റെ പ്രജനനത്തിനും ജലാശയത്തിന്‍റെ സ്വാഭാവിക ഒഴുക്കിനും തടസം സൃഷ്‌ടിക്കുന്ന ഒരു നിർമാണ പ്രവർത്തനവും വിജ്ഞാപനം ചെയപ്പെട്ട നദികളിലും ജലാശയങ്ങളിലും അനുവദിക്കില്ല.

തിരുവനന്തപുരം  ഉൾനാടൻ മത്സ്യസമ്പത്ത്  നിയമ പരിഷ്‌കരണം  മന്ത്രിസഭായോഗ തീരുമാനം  thiruvananthapuram  save fish stock  ammendments  cabinet decisions
ഉൾനാടൻ മത്സ്യസമ്പത്ത് വളർത്തുന്നതിന് നിയമ പരിഷ്‌കരണം കൊണ്ടുവരാൻ മന്ത്രിസഭായോഗ തീരുമാനം
author img

By

Published : Oct 14, 2020, 6:02 PM IST

തിരുവനന്തപുരം: ഉൾനാടൻ മത്സ്യസമ്പത്ത് വളർത്തുന്നതിന് നിയമ പരിഷ്‌കരണം കൊണ്ടുവരാൻ മന്ത്രിസഭായോഗ തീരുമാനിച്ചു. ഇതിനായി 2010ലെ കേരളാ ഉൾനാടൻ ഫിഷറീസ് അക്വാകൾച്ചർ നിയമം ഭേദഗതി ചെയ്‌ത് ഓർഡിനൻസ് കൊണ്ടുവരും. നാശോന്മുഖമാകുന്ന മത്സ്യങ്ങളുടെ പ്രജനനകാലത്ത് അവ പിടിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുകയും പിടിച്ചെടുക്കുന്ന മത്സ്യത്തിന്‍റെ കുറഞ്ഞ വലിപ്പം നിശ്ചയിക്കുകയും ചെയ്യും. മത്സ്യത്തിന്‍റെ പ്രജനനത്തിനും ജലാശയത്തിന്‍റെ സ്വാഭാവിക ഒഴുക്കിനും തടസം സൃഷ്‌ടിക്കുന്ന ഒരു നിർമാണ പ്രവർത്തനവും വിജ്ഞാപനം ചെയപ്പെട്ട നദികളിലും ജലാശയങ്ങളിലും അനുവദിക്കില്ല. അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിനും പ്രദർശനത്തിനും നിയന്ത്രണം കൊണ്ടു വരും. ലൈസൻസ് ഇല്ലാതെ ഒരാളെയും വ്യാവസായിക അടിസ്ഥാനത്തിൽ അലങ്കാര മത്സ്യങ്ങളുടെ വില്പനക്കോ ടിക്കറ്റ് വച്ച് മുപ്പതു ദിവസത്തിൽ കൂടുതൽ പ്രദർശിപ്പിക്കാനോ അനുവദിക്കില്ല. ജലാശയങ്ങളിൽ സർക്കാർ അനുവദിക്കാത്ത വിദേശ മത്സ്യത്തിന്‍റെ നിക്ഷേപവും പരിപാലനവും പാടില്ല തുടങ്ങിയവയാണ് പുതിയ ഓർഡിനൻസിലെ വ്യവസ്ഥകൾ.

ചുമട്ട് തൊഴിലാളികൾക്കെടുക്കാവുന്ന ചുമടിന്‍റെ പരമാവധി ഭാരം 55 കിലോയായി കുറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളാ ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യുന്നതിനും ഓർഡിനൻസ് കൊണ്ടുവരും. നിലവിൽ ചുമടിന്‍റെ പരമാവധി ഭാരം 75 കിലോഗ്രാമാണ്. സ്ത്രീകൾ, കൗമാരക്കാർ എന്നിവരെടുക്കുന്ന ചുമടിന്‍റെ ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്തുകയും ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.