ETV Bharat / state

സംസ്ഥാനത്തെ വര്‍ധിച്ച ലഹരി ഉപയോഗം; ബഹുമുഖ കർമപദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

നവംബർ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കും, പ്രതീകാത്മകമായി ലഹരിവസ്‌തുക്കൾ കത്തിക്കും, ജനജാഗ്രത സദസ് സംഘടിപ്പിക്കും, സ്‌കൂളിന് സമീപത്ത് ലഹരി വില്‍ക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും തുടങ്ങി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആരംഭിക്കുന്നത്

C M on drug usage among youth  C M Pinarayi Vijayan  drug usage among youth  drug  സംസ്ഥാനത്തെ വര്‍ധിച്ച ലഹരി ഉപയോഗം  മുഖ്യമന്ത്രി  ലഹരിവിരുദ്ധ ചങ്ങല  ജനജാഗ്രത സദസ്  മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാനത്തെ വര്‍ധിച്ച ലഹരി ഉപയോഗം; ബഹുമുഖ കർമപദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
author img

By

Published : Sep 16, 2022, 7:37 PM IST

Updated : Sep 16, 2022, 8:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ ഒക്‌ടോബർ രണ്ടിന് ബഹുമുഖ കർമപദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നവംബർ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കും.

മുഖ്യമന്ത്രി പ്രതികരിക്കുന്നു

പ്രതീകാത്മകമായി ലഹരിവസ്‌തുക്കൾ കത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബസ് സ്റ്റാന്‍ഡും റെയിൽവേ സ്റ്റേഷനും അടക്കം പൊതു ഇടങ്ങളിൽ ജനജാഗ്രത സദസും സംഘടിപ്പിക്കും. വ്യാപാര സ്ഥാപനങ്ങൾ ലഹരി വിൽക്കില്ലെന്ന ബോർഡ് പ്രദർശിപ്പിക്കണം.

സ്‌കൂളിന് സമീപത്തെ കടകളിൽ ലഹരി വിൽപന നടത്തുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നമ്പറടക്കം ബോർഡ് വയ്‌ക്കണം. വിവിധ സംഘടനകൾ സാമൂഹ്യ കൂട്ടായ്‌മകൾ അടക്കം എല്ലാവരും കാമ്പയിനിൽ അണിചേരണം.

ലഹരിവിരുദ്ധ സമിതികൾ എല്ലാ മേഖലയിലും സംസ്ഥാനതലം മുതൽ തദ്ദേശ-വാർഡിൽ വരെ രൂപീകരിക്കും. ലഹരിയെ പിൻപറ്റിയുള്ള ക്രിമിനൽ പ്രവർത്തനം സമാധാനം തകർക്കുന്നു. യുവജനങ്ങളിലാണ് അധികം.

മാരക വിഷവസ്‌തു സങ്കലനം ലഹരിക്കായി ഉപയോഗിക്കുന്നു. സർക്കാർ തലത്തില്‍ നിയമം നടപ്പാക്കാൻ നടപടിയെടുക്കും. എന്നാല്‍, അതുകൊണ്ട് മാത്രം ലക്ഷ്യം പൂർണമാകില്ല. മയക്കുമരുന്ന് വിപത്തിനെതിരെ സുശക്തമായ പഴുതില്ലാത്ത പദ്ധതി വേണം.

ലഹരി സാമൂഹ്യ വിപത്താണ്. വർധിച്ച് വരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെയാണ് കാണുന്നത്. നാടാകെ അണിനിരന്ന് പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരിക്കെതിരായ ഹ്രസ്വ സിനിമകളുടെയും വീഡിയോകളുടെയും സഹായത്തോടെ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ലഹരിവിരുദ്ധ ക്ലാസും ലഹരി വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും അതോടനുബന്ധിച്ചു സംഘടിപ്പിക്കും. ബസ് സ്റ്റാന്‍ഡുകളിലും ക്ലബ്ബുകളടക്കമുള്ള ഇടങ്ങളിലും ഇത്തരത്തില്‍ പരിപാടികള്‍ നടത്തും. ലഹരി ഉപഭോഗം സംബന്ധിച്ച് 2020ല്‍ 4,650 ഉം 2021 ല്‍ 5,334 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.

2022ല്‍ സെപ്‌റ്റംബര്‍ 15 വരെയുള്ള കണക്കുപ്രകാരം 16,986 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. 2020ല്‍ 5,674 പേരെയും 2021ല്‍ 6,704 പേരെയും അറസ്റ്റ് ചെയ്‌തിരുന്നു. 2022ല്‍ 18,743 പേരെയാണ് അറസ്റ്റ് ചെയ്‌തിട്ടുള്ളത്. വ്യാപാര ആവശ്യത്തിനായി എത്തിച്ച 1,364.49 കിലോഗ്രാം കഞ്ചാവും 7.7 കിലോഗ്രാം എംഡിഎംഎയും 23.73 കിലോഗ്രാം ഹാഷിഷ് ഓയിലും ഈ വര്‍ഷം പിടിച്ചെടുത്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരെ സംസ്ഥാനതലത്തില്‍ കേരള ആന്‍റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ജില്ല തലത്തില്‍ ഡിസ്ട്രിക്‌റ്റ് ആന്‍റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

കൂടാതെ എല്ലാ സ്റ്റേഷന്‍ പരിധിയിലും എല്ല മാസവും രണ്ട് ആഴ്ച എന്‍ഡിപിഎസ് സ്പെഷ്യല്‍ ഡ്രൈവും നടത്തി വരുന്നുണ്ട്. നര്‍ക്കോട്ടിക് കേസുകളില്‍ പെട്ട പ്രതികളുടെ മുന്‍ ശിക്ഷകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ഇപ്പോള്‍ വിശദമായി ചേര്‍ക്കുന്നില്ല. എന്‍ ഡി പി എസ് നിയമത്തിലെ 31, 31എ വിഭാഗത്തിലുള്ളവര്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പു വരുത്താന്‍ മുന്‍കാല കുറ്റകൃത്യങ്ങള്‍ കൂടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുക, കാപ്പ രജിസ്റ്റര്‍ മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയാറാക്കുക, ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. അവ ശക്തമായി നടപ്പാക്കും.

വരും ദിവസങ്ങളില്‍ ഇതിനായുള്ള സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും. എന്‍ഡിപിഎസ് നിയമത്തില്‍ 34ാം വകുപ്പ് പ്രകാരം കുറ്റകൃത്യം ആവര്‍ത്തിക്കുകയില്ല എന്ന ബോണ്ട് വയ്പ്പിക്കും, മയക്കുമരുന്ന് കടത്തില്‍ പതിവായി ഉള്‍പ്പെടുന്നവരെ പിഐടി എന്‍ഡിപിസ് ആക്‌ട് പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുക. ട്രെയിനുകള്‍ വഴിയുള്ള കടത്തു തടയാന്‍ സ്‌നിഫര്‍ ഡോഗ് സ്ക്വാഡ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കും.

ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി നേര്‍വഴിയിലേക്ക് കൊണ്ടുവരുന്നതിനായി പൊലീസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 'യോദ്ധ' എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും.

ഇത്തരം നടപടികളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. അവയുടെ നടപ്പാക്കലിനായി മുഖ്യമന്ത്രിതലത്തിലും മന്ത്രിമാരുടെ തലത്തിലും തുടര്‍ച്ചയായ കൂടിയാലോചനകള്‍ ഇതിനകം നടന്നുകഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

Last Updated : Sep 16, 2022, 8:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.