തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി രാജിവച്ച ഒഴിവിലേക്കുള്ള രാജ്യസഭ സീറ്റില്‍ വോട്ടെടുപ്പ് തുടങ്ങി. LDF എല്‍.ഡി.എഫില്‍ നിന്ന് ജോസ് കെ. മാണിയാണ് മത്സരിക്കുന്നത് Jose K Mani. യു.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസ് നേതാവായ ശൂരനാട് രാജശേഖരനാണ്.
Bypolls to Rajya Sabha seats in Kerala: നിയമസഭ മന്ദിരത്തില്‍ രാവിലെ ഒന്‍പത് മണിമുതല്‍ വോട്ടെടുപ്പ് തുടങ്ങി. നിയമസഭ സമുച്ചയത്തിലെ മൂന്നാം നിലയിലെ ഹാളില്‍ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ്. വൈകുന്നേരം നാലുവരെയാണ് വോട്ടെടുപ്പ്.
ALSO READ: COVID variant: ഒമിക്രോണിനെ എന്തിന് ഭയക്കണം, ഇത്രയധികം ആശങ്ക വേണോ? വിശദമായി അറിയാം...
വൈകിട്ട് അഞ്ചു മണിയോടെ ഫലമറിയാം. സഭയിലെ അംഗബലം അനുസരിച്ച് ജോസ് കെ മാണിയുടെ ജയം ഉറപ്പാണ്. 99 പ്രതിനിധികളാണ് എല്‍ ഡി എഫിന് ഉള്ളത്. എന്നാല്‍ ഇതില്‍ രണ്ട് വോട്ട് കുറയും. സിപിഎമ്മിലെ മുന്‍ മന്ത്രി ടി പി രാമകൃഷ്‌ണനും പി മമ്മിക്കുട്ടിയും കൊവിഡ് ബാധിതരായി ചികിത്സയിലാണ്.
യുഡിഎഫിന്‍റെ 41 അംഗങ്ങളില്‍ പി ടി തോമസ് ചികിത്സയിലാണ്. നിയമസഭ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്‌ണന്‍ നായരാണ് വരണാധികാരി. വിജയിക്ക് 2024 ജൂലായ് ഒന്നു വരെ കാലാവധിയുണ്ട്.