ETV Bharat / state

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ചൂടാറിയില്ല: ഇനി പോരാട്ടം നിയമസഭയിലേക്ക്

ലോക്സഭയിലേക്ക് മത്സരിച്ച എംഎൽഎമാർ വിജയിച്ച എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് എന്നീ നാല്  നിയമസഭ മണ്ഡലങ്ങളിലാകും ഉപതെരഞ്ഞെടുപ്പ് നടക്കുക.

പ്രതീകാത്മകചിത്രം
author img

By

Published : May 24, 2019, 8:59 AM IST

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആരവം ഒഴിയും മുമ്പ് കേരളം ഇനി ഉപതെരഞ്ഞെടുപ്പിലേക്ക്. ലോക്സഭയിലേക്ക് മത്സരിച്ച എംഎൽഎമാർ വിജയിച്ച എറണാകുളം , അരൂർ, കോന്നി, വട്ടിയൂർക്കാവ് എന്നീ നാല് നിയമസഭ മണ്ഡലങ്ങളിലാകും ഉപതെരഞ്ഞെടുപ്പ് നടക്കുക.

ByElections in 4 constituencies  ഉപതെരഞ്ഞെടുപ്പ്
ഫയൽചിത്രം

ആകെ ഒമ്പത് എംഎൽഎമാരാണ് ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ മാറ്റുരച്ചത്. ഇതിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി വടകരയില്‍ മത്സരിച്ച വട്ടിയൂര്‍കാവ് എംഎല്‍എ കെ. മുരളീധരന്‍, ആറ്റിങ്ങലില്‍ മത്സരിച്ച കോന്നി എംഎല്‍എ അടൂര്‍ പ്രകാശ്, എറണാകുളത്ത് മത്സരിച്ച എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍, സിപിഎം സ്ഥാനാര്‍ഥിയായി ആലപ്പുഴയില്‍ മത്സരിച്ച അരൂര്‍ എംഎല്‍എ എ.എം ആരിഫ് എന്നിവരാണ് വിജയിച്ചത്.

എൽഡിഎഫ് എംഎല്‍എമാരെ സ്ഥാനാര്‍ഥികളാക്കിയതിനെ രൂക്ഷമായി എതിര്‍ത്തയാളാണ് കെ. മുരളീധരന്‍. എന്നാൽ എംഎൽഎയായ അദ്ദേഹം തന്നെ അവസാനം വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി. പി ജയരാജനെതിരെ ഉജ്വല വിജയവും നേടി. ഇടതുകോട്ടയായി കരുതുന്ന ആറ്റിങ്ങലില്‍ മുന്‍ മന്ത്രി കൂടിയായ അടൂര്‍ പ്രകാശ് സിറ്റിങ് എംപിയും സിപിഎം നേതാവുമായ ഡോ എ സമ്പത്തിനെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫിന്‍റെ സിറ്റിങ് മണ്ഡലമായ എറണാകുളത്ത് എൽഡിഎഫിന്‍റെ പി രാജീവിനെ പരാജയപ്പെടടുത്തിയാണ് എംഎൽഎ ഹൈബി ഈഡന്‍ മിന്നുന്ന വിജയം നേടിയത്. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിലൂടെ യുഡിഎഫിന്‍റെ സിറ്റിങ് മണ്ഡലമായ ആലപ്പുഴയില്‍ എ എം ആരിഫ് നേടിയ അട്ടിമറി വിജയമാണ് എൽ ഡി എഫിന്‍റെ ഏക ആശ്വാസം.

പത്തനംതിട്ടയില്‍ മത്സരിച്ച ആറന്മുള എംഎല്‍എ വീണജോര്‍ജ്, കോഴിക്കോട് മത്സരിച്ച കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ. പ്രദീപ് കുമാര്‍, പൊന്നാനിയില്‍ മത്സരിച്ച നിലമ്പൂർ എംഎല്‍എ പി.വി. അന്‍വര്‍, തിരുവനന്തപുരത്ത് മത്സരിച്ച നെടുമങ്ങാട് എംഎല്‍എ സി ദിവാകരന്‍, മാവേലിക്കരയില്‍ മത്സരിച്ച അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് പരാജയമറിഞ്ഞ എംഎൽഎമാർ. ഇതോടൊപ്പം എംഎല്‍എമാരുടെ മരണത്തോടെ ഒഴിവു വന്ന പാല, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.