തിരുവനന്തപുരം: കുട്ടനാട്, ചവറ നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബറില്‍ നടത്താന്‍ തീരുമാനം. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം 65 മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം. തോമസ് ചാണ്ടിയുടെയും വിജയന്‍ പിള്ളയുടെയും മരണത്തെ തുടര്‍ന്നാണ് ഈ മണ്ഡലങ്ങളില്‍ ഒഴിവ് വന്നത്. കഴിഞ്ഞ ഡിസംബറിലാണ് തോമസ് ചാണ്ടി അന്തരിച്ചത്. മാര്‍ച്ചില്‍ വിജന്‍ പിള്ളയും അന്തരിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഇവർ അന്തരിച്ച ദിവസം മുതൽ ഒരു വർഷ കാലാവധിയുണ്ടോ എന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള മാനദണ്ഡമായി പരിഗണിക്കുന്നതെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം വീണ പറഞ്ഞു. ഉപതെരഞ്ഞടുപ്പ് നടന്നാലും നിയമസഭയ്‌ക്ക് കാലാവധി ഇനി നാല് മാസമാണുള്ളത്. ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി.