ETV Bharat / state

ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം; അവസാന ലാപ്പില്‍ വാക്പോര് മുറുകുന്നു

അഞ്ച് മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സാമുദായിക സംഘടനകളെ ചൊല്ലി മുന്നണികള്‍ തമ്മിലുള്ള പോര് മുറുകുന്നു

പരസ്യപ്രചാരണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; സാമുദായിക സംഘടനകളെ ചൊല്ലി മുന്നണികള്‍ തമ്മിലുള്ള വാക് പോര് മുറുകുന്നു
author img

By

Published : Oct 18, 2019, 7:58 PM IST

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സാമുദായിക സംഘടനകളെ ചൊല്ലി മുന്നണികള്‍ തമ്മിലുള്ള പോര് മുറുകുന്നു. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. കെ. മോഹന്‍ കുമാറിന് പിന്തുണ നല്‍കി എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് നടത്തിയ പരസ്യ പ്രതികരണമാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചത്. ശരിദൂരം യുഡിഎഫിന് അനുകൂലമായി വ്യാഖ്യാനിച്ച് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്ത് വന്നതോടെ എന്‍എസ്എസിന്‍റെ നയം വ്യക്തമായി. ഇതോടെയാണ് എന്‍എസ്എസ് പരസ്യമായി യുഡിഎഫിന് വേണ്ടി രംഗത്ത് വന്നതായി എല്‍ഡിഎഫ് ആരോപിച്ചത്. ജാതി -മത സംഘടനകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുന്നത് മാതൃകാ പെരുമാറ്റ ചട്ട ലംഘനമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പരസ്യമായി പ്രതികരിച്ചതോടെ എന്‍എസ്എസും യുഡിഎഫും പ്രതിരോധത്തിലായി.

കോന്നിയിലും സമാനമായ സാഹചര്യമാണ്. വിശ്വാസ സംരക്ഷണവും മുന്നാക്കക്കാരിലെ പിന്നോക്ക വിഭാഗത്തോടുള്ള അവഗണനയും ചൂണ്ടിക്കാട്ടി എന്‍എസ്എസ് സമദൂരത്തെ ശരിദൂരമാക്കുകയും പിന്നീട് അത് യുഡിഎഫ് അനുകൂലമാകുകയും ചെയ്തു. അഞ്ച് മണ്ഡലങ്ങളിലും തങ്ങളുടെ പിന്തുണ യുഡിഎഫിനാണെന്ന് എന്‍എസ്എസ് വ്യക്തമാക്കി കഴിഞ്ഞു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും എന്‍എസ്എസ് നിലപാട് നിര്‍ണായകമാകും. കോന്നിയില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വിഭാഗം, ഇരു മുന്നണികളെയും തള്ളി പിന്തുണയുമായി രംഗത്ത് വന്നത് ബിജെപിക്ക് അനുകൂലമായി.

അരൂരില്‍ വിശ്വാസ സംരക്ഷണം ചര്‍ച്ചയാണെങ്കിലും മണ്ഡലത്തിലെ വികസന മുരടിപ്പാണ് യുഡിഎഫ് മുഖ്യമായി ഉയര്‍ത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ നേടിയ നേരിയ ഭൂരിപക്ഷം എന്ന പിടിവള്ളിയില്‍ യുഡിഎഫ് പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ മൂന്ന് തവണയായി രാജിവച്ച എംഎല്‍എ എ.എം. ആരിഫിന്‍റെ വ്യക്തിപ്രഭാവവും എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി.പുളിക്കന്‍റെ യുവത്വവും എല്‍ഡിഎഫിന്‍റെ അനുകൂല ഘടകങ്ങളാണ്.

എറണാകുളത്ത് പാലാരിവട്ടം പാലവും കൊച്ചിയിലെ ഗതാഗത കുരുക്കും തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയം. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ എല്‍ഡിഎഫ് ഉയര്‍ത്തുന്ന ആരോപണങ്ങളും തെരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിക്കുന്നു. പക്ഷേ മികച്ച യുഡിഎഫ് അടിത്തറയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.ജെ.വിനോദിന്‍റെ ആത്മവിശ്വാസം.

മഞ്ചേശ്വരത്തും ശബരിമല യുഡിഎഫ് ഉയര്‍ത്തുമ്പോള്‍ സ്ഥാനാര്‍ഥി ശങ്കര്‍റേയിലൂടെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് എല്‍ഡിഎഫ്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. ത്രികോണ മത്സരമാണ് ഇവിടെയെങ്കിലും 2016ല്‍ കെ സുരേന്ദ്രന്‍ കാഴ്‌ച വെച്ച പ്രകടനം ആവര്‍ത്തിക്കാന്‍ ബിജെപിക്ക് കുറച്ച് കൂടി പരിശ്രമിക്കേണ്ടി വരും.

Intro:അഞ്ച് മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സാമുദായിക സംഘടനകളെ ചൊല്ലി മുന്നണികള്‍ തമ്മിലുള്ള പോര് മുറുകി. വട്ടിയൂര്‍കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.കെ.മോഹന്‍കുമാറിന് പിന്തുണ നല്‍കി എന്‍.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് നടത്തിയ പരസ്യ പ്രതികരണമാണ് ഇതു സംബന്്ധിച്ച വിവാദങ്ങള്‍ക്ക് വഴി തുറന്നത്. പിന്നാലെ ശരിദൂരം യു.ഡി.എഫിനനുകൂലമായി വ്യാഖ്യാനിച്ച് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്തു വന്നതോടെ എന്‍.എസ്.എസിന്റെ നയം വ്യക്തമായി. ഇതോടെയാണ് എന്‍.എസ്.എസ് എന്ന ജാതി സംഘടന യു.ഡി.എഫിനു വേണ്ടി രംഗത്തു വന്നതായി എല്‍ഡി.എഫ് ആരോപണം തൊടുത്തത്. ജാതി-മത സംഘടനകള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുന്നത് മാതൃകാ പെരുമാറ്റ ചട്ട ലംഘനമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പരസ്യമായി പ്രതികരിച്ചതോടെ എന്‍.എസ്.എസും യു.ഡി.എഫും പ്രതിരോധത്തിലായി. കോന്നിയിലും സമാനമായ സാഹചര്യമാണ്. വിശ്വാസ സംരക്ഷണവും മുന്നോക്കക്കാരിലെ പിന്നോക്ക വിഭാഗത്തോടുള്ള അവഗണനയും ചൂണ്ടിക്കാട്ടിയാണ് എന്‍.എസ്.എസ് സമദൂരത്തെ ശരിദൂരമാക്കുകയും പിന്നീട് അത് യു.ഡി.എഫ് അനുകൂലമാകുകയും ചെയ്തത്. അഞ്ച് മണ്ഡലങ്ങളിലും തങ്ങളുടെ പിന്തുണ യു.ഡി.എഫിനാണെന്ന് എന്‍.എസ്.എസ്്് വ്യക്തമാക്കി കഴിഞ്ഞു. വട്ടിയൂര്‍കാവിലും കോന്നിയിലും എന്‍.എസ്.എസ് നിലപാട് നിര്‍ണായകമാകും. കോന്നിയില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വിഭാഗം ഇരു മുന്നണികളെയും തള്ളി തങ്ങള്‍ക്ക് പിന്തുണയുമായി വന്നത് ബി.ജെ.പി ക്യാമ്പിനെ ആഹ്ലാദത്തിലാഴ്ത്തി. അരൂരില്‍ വിശ്വാസ സംരക്ഷണം ചര്‍ച്ചയാണെങ്കിലും മണ്ഡലത്തിലെ വികസന മുരടിപ്പാണ് യു.ഡി.എഫ് മുഖ്യമായി ഉയര്‍ത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ നേടിയ നേരിയ ഭൂരിപക്ഷം എന്ന പിടിവള്ളിയില്‍ യു.ഡി.എഫ് പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ 3 തവണയായി രാജിവച്ച എം.എല്‍.എ എ.എം.ആരിഫിന്റെ വ്യക്തിപ്രഭാവവും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കന്റെ യുവത്വവും എല്‍.ഡി.എഫിന്റെ അനുകൂല ഘടകങ്ങളാണ്. എറണാകുളത്ത്് പാലാരിവട്ടം പാലവും കൊച്ചിയിലെ ഗതാഗത കുരുക്കും തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയം. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ എല്‍.ഡി.എഫ് ഉയര്‍ത്തുന്ന ആരോപണങ്ങളും തിരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിക്കുന്നു. പക്ഷേ മികച്ച യു.ഡി.എഫ് അടിത്തറയിലാണ് ഇവിടെ കോണ്‍ഗ്രസ്്്് സ്ഥാനാര്‍ത്ഥി ടി.ജെ.വിനോദിന്റെ ആത്മവിശ്വാസം. മഞ്ചേശ്വരത്തും ശബരിമല യു.ഡി.എഫ് ഉയര്‍ത്തുമ്പോള്‍ സ്ഥാനാര്‍ത്ഥി ശങ്കര്‍റേയിലൂടെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് എല്‍.ഡി.എഫ്. ഭാഷാ ന്യൂന പക്ഷങ്ങള്‍ക്കും മത ന്യൂന പക്ഷങ്ങള്‍ക്കും മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്്്. ത്രികോണ മത്സരമാണ് ഇവിടെയെങ്കിലും 2016ല്‍ കെ.സുരേന്ദ്രന്‍ കാഴ്ച വച്ച പ്രകടനം ആവര്‍ത്തിക്കാന്‍ ബി.ജെ.പിക്ക് കുറച്ചു കൂടി പരിശ്രമിക്കേണ്ടി വരും.

Body:അഞ്ച് മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സാമുദായിക സംഘടനകളെ ചൊല്ലി മുന്നണികള്‍ തമ്മിലുള്ള പോര് മുറുകി. വട്ടിയൂര്‍കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.കെ.മോഹന്‍കുമാറിന് പിന്തുണ നല്‍കി എന്‍.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് നടത്തിയ പരസ്യ പ്രതികരണമാണ് ഇതു സംബന്്ധിച്ച വിവാദങ്ങള്‍ക്ക് വഴി തുറന്നത്. പിന്നാലെ ശരിദൂരം യു.ഡി.എഫിനനുകൂലമായി വ്യാഖ്യാനിച്ച് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്തു വന്നതോടെ എന്‍.എസ്.എസിന്റെ നയം വ്യക്തമായി. ഇതോടെയാണ് എന്‍.എസ്.എസ് എന്ന ജാതി സംഘടന യു.ഡി.എഫിനു വേണ്ടി രംഗത്തു വന്നതായി എല്‍ഡി.എഫ് ആരോപണം തൊടുത്തത്. ജാതി-മത സംഘടനകള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുന്നത് മാതൃകാ പെരുമാറ്റ ചട്ട ലംഘനമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പരസ്യമായി പ്രതികരിച്ചതോടെ എന്‍.എസ്.എസും യു.ഡി.എഫും പ്രതിരോധത്തിലായി. കോന്നിയിലും സമാനമായ സാഹചര്യമാണ്. വിശ്വാസ സംരക്ഷണവും മുന്നോക്കക്കാരിലെ പിന്നോക്ക വിഭാഗത്തോടുള്ള അവഗണനയും ചൂണ്ടിക്കാട്ടിയാണ് എന്‍.എസ്.എസ് സമദൂരത്തെ ശരിദൂരമാക്കുകയും പിന്നീട് അത് യു.ഡി.എഫ് അനുകൂലമാകുകയും ചെയ്തത്. അഞ്ച് മണ്ഡലങ്ങളിലും തങ്ങളുടെ പിന്തുണ യു.ഡി.എഫിനാണെന്ന് എന്‍.എസ്.എസ്്് വ്യക്തമാക്കി കഴിഞ്ഞു. വട്ടിയൂര്‍കാവിലും കോന്നിയിലും എന്‍.എസ്.എസ് നിലപാട് നിര്‍ണായകമാകും. കോന്നിയില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വിഭാഗം ഇരു മുന്നണികളെയും തള്ളി തങ്ങള്‍ക്ക് പിന്തുണയുമായി വന്നത് ബി.ജെ.പി ക്യാമ്പിനെ ആഹ്ലാദത്തിലാഴ്ത്തി. അരൂരില്‍ വിശ്വാസ സംരക്ഷണം ചര്‍ച്ചയാണെങ്കിലും മണ്ഡലത്തിലെ വികസന മുരടിപ്പാണ് യു.ഡി.എഫ് മുഖ്യമായി ഉയര്‍ത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ നേടിയ നേരിയ ഭൂരിപക്ഷം എന്ന പിടിവള്ളിയില്‍ യു.ഡി.എഫ് പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ 3 തവണയായി രാജിവച്ച എം.എല്‍.എ എ.എം.ആരിഫിന്റെ വ്യക്തിപ്രഭാവവും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കന്റെ യുവത്വവും എല്‍.ഡി.എഫിന്റെ അനുകൂല ഘടകങ്ങളാണ്. എറണാകുളത്ത്് പാലാരിവട്ടം പാലവും കൊച്ചിയിലെ ഗതാഗത കുരുക്കും തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയം. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ എല്‍.ഡി.എഫ് ഉയര്‍ത്തുന്ന ആരോപണങ്ങളും തിരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിക്കുന്നു. പക്ഷേ മികച്ച യു.ഡി.എഫ് അടിത്തറയിലാണ് ഇവിടെ കോണ്‍ഗ്രസ്്്് സ്ഥാനാര്‍ത്ഥി ടി.ജെ.വിനോദിന്റെ ആത്മവിശ്വാസം. മഞ്ചേശ്വരത്തും ശബരിമല യു.ഡി.എഫ് ഉയര്‍ത്തുമ്പോള്‍ സ്ഥാനാര്‍ത്ഥി ശങ്കര്‍റേയിലൂടെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് എല്‍.ഡി.എഫ്. ഭാഷാ ന്യൂന പക്ഷങ്ങള്‍ക്കും മത ന്യൂന പക്ഷങ്ങള്‍ക്കും മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്്്. ത്രികോണ മത്സരമാണ് ഇവിടെയെങ്കിലും 2016ല്‍ കെ.സുരേന്ദ്രന്‍ കാഴ്ച വച്ച പ്രകടനം ആവര്‍ത്തിക്കാന്‍ ബി.ജെ.പിക്ക് കുറച്ചു കൂടി പരിശ്രമിക്കേണ്ടി വരും.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.