ETV Bharat / state

വിഴിഞ്ഞത്ത് നിര്‍ത്തിയിട്ടിരുന്ന ബസ്‌ ഉരുണ്ടുകയറി ഡ്രൈവര്‍ ചതഞ്ഞ് മരിച്ചു

മരിച്ചത് കരുനാഗപ്പള്ളിയില്‍ നിന്നും ആഴിമല തീര്‍ഥാടകരുമായി എത്തിയ ബസിന്‍റെ ഡ്രൈവര്‍ അനില്‍കുമാര്‍

bus accident driver died  thiruvananthapuram bus accident  azhimala pilgrim thiruvananthapuram  kerala accidents  accident death thiruvananthapuram  ബസ്‌ ഉരുണ്ട് കയറി ഡ്രൈവര്‍ ചതഞ്ഞു മരിച്ചു  തിരുവനന്തപുരത്ത് ബസ്‌ കയറി ഡ്രൈവര്‍ മരിച്ചു  തിരുവനന്തപുരം ബസ്‌ അപകടം  ആഴിമല തീര്‍ഥാടന കേന്ദ്രത്തിന് സമീപം അപകടം  thiruvananthapuram latest news  news related road accident death
നിര്‍ത്തിയിട്ടിരിക്കുന്ന ബസ്‌ ഉരുണ്ട് കയറി ഡ്രൈവര്‍ ചതഞ്ഞു മരിച്ചു
author img

By

Published : Dec 19, 2021, 9:43 PM IST

തിരുവനന്തപുരം : വിഴിഞ്ഞത്ത് ബസ്‌ ഉരുണ്ട് കയറി ഡ്രൈവര്‍ ചതഞ്ഞു മരിച്ചു. ശനിയാഴ്‌ച രാത്രി എട്ടരയോടെ ആഴിമല ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നും ആഴിമലയില്‍ തീര്‍ഥാടകരുമായി എത്തിയ ബസിലെ ഡ്രൈവറായ അനില്‍ കുമാറാണ് മരിച്ചത്.

ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ മടങ്ങിയെത്തിയ ശേഷം ബസ്‌ എടുക്കാന്‍ താക്കോല്‍ കാണാത്തതിനെ തുടര്‍ന്ന് അനില്‍ കേബിള്‍ വയറുയോഗിച്ച് എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചു. സ്റ്റാര്‍ട്ടാകാത്തതിനെ തുടര്‍ന്ന് ഇന്ധനം തീര്‍ന്നെന്ന് കരുതി അനില്‍ പരിശോധിക്കാന്‍ പുറത്തിറങ്ങി. ഇതിനിടയില്‍ ഗിയറില്‍ കിടന്ന ബസ്‌ മുന്നോട്ട് ഉരുണ്ട് ഡ്രൈവറുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

Also read: മാല പൊട്ടിക്കാൻ ശ്രമം: തടഞ്ഞ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ചു, സിസിടിവി ദൃശ്യങ്ങള്‍

നിയന്ത്രണം വിട്ട് ബസ്‌ വീണ്ടും കാല്‍ കിലോ മീറ്ററോളം ദൂരമുള്ള കുത്തിറക്കത്തിലേക്ക് ഉരുണ്ടു. എന്നാല്‍ ബസിനകത്തുണ്ടായിരുന്ന മറ്റൊരു ഡ്രൈവര്‍ സമയോചിതമായി കൈ ഉപയോഗിച്ച് ബ്രേക്ക്‌ അമര്‍ത്തിയതോടെ വന്‍ അപകടം ഒഴിവായി. കരുനാഗപ്പള്ളിയിലെ എംഎച്ച് ട്രാവല്‍സിന്‍റെ ബസില്‍ നാല്‍പതോളം പേരാണ് ആഴിമല തീര്‍ഥാടനത്തിന്‍റെ ഭാഗമായി എത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.