ETV Bharat / state

ബഫർ സോൺ: സർക്കാർ പാരിസ്ഥിതി അഭയാർഥികളെ സൃഷ്‌ടിക്കുമെന്ന് പ്രതിപക്ഷം; തെറ്റിദ്ധരിപ്പിക്കരുതെന്ന് സർക്കാർ - ബഫർ സോൺ വിഷയം നിയമസഭയിൽ

2019ലെ മന്ത്രിസഭ തീരുമാനപ്രകാരം ഒരു കിലോമീറ്റർ ബഫർ സോൺ എന്നത് കേരളത്തിന് തിരിച്ചടിയായെന്ന് പ്രതിപക്ഷം. ജനകീയ വിഷയത്തിൽ രാഷ്‌ട്രീയം പാടില്ലെന്ന് സർക്കാർ.

buffer zone issue in kerala assembly  buffer zone issue opposition walk out  opposition against government in buffer zone issue  ബഫർ സോൺ  ബഫർ സോൺ വിഷയം നിയമസഭയിൽ  പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ്
ബഫർ സോൺ: സർക്കാർ പാരിസ്ഥിതി അഭയാർഥികളെ സൃഷ്‌ടിക്കുമെന്ന് പ്രതിപക്ഷം; തെറ്റിദ്ധരിപ്പിക്കരുതെന്ന് സർക്കാർ
author img

By

Published : Sep 1, 2022, 12:47 PM IST

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിൽ നടന്നത് അതിശക്തമായ വാദപ്രതിവാദങ്ങൾ. 2019ലെ മന്ത്രിസഭ തീരുമാനപ്രകാരം ഒരു കിലോമീറ്റർ ബഫർ സോൺ എന്നത് കേരളത്തിന് തിരിച്ചടിയായെന്ന് സ്ഥാപിക്കാനായി പ്രതിപക്ഷവും, അല്ലെന്ന് സ്ഥാപിക്കാൻ ഭരണപക്ഷവും ഉയർത്തിയത് ശക്തമായ വാദമുഖങ്ങളായിരുന്നു. മുഴുവൻ ജനവാസ മേഖലയേയും ഒഴിവാക്കിയ യുഡിഎഫ് സർക്കാർ നടപടി ഒഴിവാക്കി പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ ബഫർ സോണാക്കി ഉത്തരവിറക്കിയത് ഇടത് സർക്കാറാണ്. ഇത് സുപ്രീംകോടതി വിധിക്കെതിരെ നൽകിയ ഹർജിയിൽ സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷത്ത് നിന്ന് നോട്ടിസിന് അനുമതി തേടിയ മാത്യു കുഴൽനാടൻ ആരോപിച്ചു.

സർക്കാരിനെതിരെ പ്രതിപക്ഷം: ഹർജിയിൽ കുടിയേറ്റക്കാരെ കയ്യേറ്റക്കാരായാണ് സർക്കാർ ചിത്രീകരിച്ചത്. വനം കയ്യേറിയവർക്ക് പട്ടയം നൽകേണ്ടി വന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. ജനവാസ മേഖലയെ സംരക്ഷിക്കുമെന്ന് പറഞ്ഞത് ആത്മാർഥമായാണെങ്കിൽ ഇങ്ങനെ തീരുമാനിക്കുമായിരുന്നോ?. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തെ തീരുമാനം അംഗീകരിക്കാൻ സർക്കാരിന് ദുരഭിമാനമാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും മാത്യു കുഴൽനാടൻ സഭയിൽ പറഞ്ഞു.

'ബഫർ സോൺ കുറച്ചത് ഇടതുപക്ഷം': മാത്യു കുഴൽനാടൻ സഭയെയും കേരളീയ സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സുപ്രീംകോടതി വിധിയിൽ ഒരിടത്തും 2019ലെ മന്ത്രിസഭ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്ന് പറഞ്ഞിട്ടില്ലെന്നും നിയമമന്ത്രി പി.രാജീവ് മറുപടി നൽകി. ബഫർ സോൺ വിഷയത്തിൽ കക്ഷി രാഷ്‌ട്രീയം പാടില്ല. സുപ്രീംകോടതി വിധിക്കെതിരെ കോടതിയെ സമീപിച്ചത് കേരളം മാത്രമാണ്. 10 കിലോമീറ്ററിൽ സംരക്ഷിത മേഖല വേണമെന്ന് വാശിപിടിച്ച പാർട്ടിയാണ് കോൺഗ്രസ്. യുഡിഎഫ് സർക്കാരിൻ്റെ കാലത്തേക്കാൾ ബഫർ സോൺ കുറയ്‌ക്കുകയാണ് ഇടത് സർക്കാർ ചെയ്‌തതെന്നും പി.രാജീവ്.

പുനപരിശോധന ഹർജിയിൽ കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി ഒരിടത്തും ചിത്രീകരിച്ചിട്ടില്ല. നിർദിഷ്‌ട സംരക്ഷിത മേഖലയിലുള്ളവർക്ക് സർക്കാർ പട്ടയം നൽകിയിരുന്നു. ഇത് സുപ്രീംകോടതി നേരത്തെ അംഗീകരിച്ചതാണ്. അതിനെ ചോദ്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ വിധി എന്നാണ് റിവ്യു ഹർജിയിൽ പറഞ്ഞത്. സർക്കാർ നിലപാട് കുടിയേറ്റക്കാരുടെ താത്‌പര്യം സംരക്ഷിക്കുന്നതാണ്. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി എന്തെങ്കിലും നേട്ടമോ രണ്ട് വോട്ടോ കിട്ടുമെന്ന് ചിന്തിക്കരുതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

'സർക്കാർ നടപടി പാരിസ്ഥിതിക അഭയാർഥികളെ സൃഷ്‌ടിക്കും': 2019ലെ അവ്യക്തതകൾ നിറഞ്ഞ ഉത്തരവ് പിൻവലിക്കുന്നത് സർക്കാർ ദുരഭിമാനമായി കാണുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഈ നിലപാട് തിരിച്ചടിയുണ്ടാക്കും. വനമേഖലകളിൽ 28,000 ഏക്കർ കയ്യേറിയെന്നാണ് ഹർജിയിൽ പറയുന്നത്. കുടിയേറ്റക്കാരെ കയ്യേറ്റക്കാരായാണ് ചിത്രീകരിക്കുന്നത്. അനാവശ്യമായ ഈ നടപടി പാരിസ്ഥിതിക അഭയാർഥികളെ സൃഷ്‌ടിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജനകീയ വിഷയങ്ങളിൽ പ്രതിപക്ഷം രാഷ്‌ട്രീയ നേട്ടം ആഗ്രഹിക്കുന്നില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് സ്‌പീക്കർ അനുമതി നിഷേധിച്ചു. ദുരഭിമാനത്തോടെയും നിസ്സംഗതയോടെയും ആണ് ഗൗരവമേറിയ വിഷയം സർക്കാർ കൈകാര്യം ചെയ്യുന്നതെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Also Read: ബഫർ സോൺ ; സുപ്രീം കോടതി ഉത്തരവിൽ ഇളവ് നേടാനുള്ള നടപടികൾ ആരംഭിച്ചെന്ന് വനം മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.