ETV Bharat / state

വീടില്ലാത്തവർക്ക് സഹായം തുടരും; ലൈഫ് മിഷന് 2000 കോടി

പദ്ധതിയിലൂടെ എസ്‌സി, എസ്‌ടി കുടുംബങ്ങൾക്ക് 20000 വീടുകൾ

budget  കേരള ബഡ്ജറ്റ്  സംസ്ഥാന ബഡ്ജറ്റ്  ധനമന്ത്രി നിയമ സഭയിൽ  തോമസ് ഐസക്  സാംസ്കാരിക മേഖല  ബഡ്ജറ്റ് 2020  കേരള ബഡ്ജറ്റ്  cultural  life mission  thomas isaac  state budget  kerala budget  സംസ്ഥാന ബഡ്ജറ്റ്  kerala budget 2020
സംസ്ഥാന ബഡ്ജറ്റ്
author img

By

Published : Feb 7, 2020, 9:42 AM IST

Updated : Feb 7, 2020, 2:27 PM IST

തിരുവനന്തപുരം: വീടില്ലാത്തവർക്ക് കൈത്താങ്ങാകുന്ന സംസ്ഥാന സർക്കാർ പദ്ധതി ലൈഫ് മിഷന് 2000 കോടി മാറ്റിവച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഒരു ലക്ഷം വീടുകളും ഫ്ലാറ്റുകളും പുതിയതായി നിർമിക്കുമെന്നും പ്രഖ്യാപനം. 15000 പട്ടിക ജാതി കുടുംബത്തിനും 5000 പട്ടിക വർഗ കുടുംബങ്ങൾക്കും ലൈഫ് മിഷനിലൂടെ വീട് യാഥാർഥ്യമാക്കും. ഇതുവരെ ലൈഫ് മിഷനും മറ്റ് ഏജൻസികളും ചേർന്ന് 2,58,658 വീടുകൾ നിർമിച്ചെന്നും ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഹഡ്കോയിൽ നിന്നും നാലായിരം കോടിയുടെ വായ്പ ലൈഫ് മിഷന് വേണ്ടി ലഭ്യമാക്കും.

വീടില്ലാത്തവർക്ക് സഹായം തുടരും; ലൈഫ് മിഷന് 2000 കോടി

ലൈഫ് മിഷന്‍റെ മൂന്നാം ഘട്ടമാണ് 2010-21 കാലഘട്ടത്തിൽ നടപ്പാക്കുക. വീടും ഭൂമിയും ഇല്ലാത്തവർക്ക് അഞ്ചു വർഷം കൊണ്ട് സുരക്ഷിത ഭവനത്തോടൊപ്പം ജീവിത സുരക്ഷിതത്വം ഉറപ്പ് നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭൂമിയുള്ള ഭവന രഹിതർക്കും ഭവന നിർമാണം പൂർത്തിയാക്കാൻ സാധിക്കാത്തവർക്കും ഇത് സഹായകരമാകും.

Intro:Body:Conclusion:
Last Updated : Feb 7, 2020, 2:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.