ETV Bharat / state

സഭയ്ക്കകത്തും പുറത്തും പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം

ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നിയമസഭയിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

പ്രതിപക്ഷം  നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച  നിയമസഭ സമ്മേളനം  നിയമസഭയിൽ ബജറ്റ് ചർച്ച  ബജറ്റ് ചർച്ച  കേരള ബജറ്റ് 2023  ധനമന്ത്രി കെ എൻ ബാലഗോപാൽ  ബജറ്റ് പ്രഖ്യാപനം  ബജറ്റ് പ്രഖ്യാപനത്തിൽ പ്രതിപക്ഷ പ്രതിഷേധം  Budget discussion  Budget 2023  kerala budget 2023  Budget discussion will start today  Budget discussion assembly session  ബജറ്റ്  ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം
ബജറ്റ് ചർച്ച
author img

By

Published : Feb 6, 2023, 9:21 AM IST

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ നടത്തിയ ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും. സഭയ്ക്കകത്തും പുറത്തും വൻ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. അതേസമയം ബജറ്റിലെ ജനവിരുദ്ധ പ്രഖ്യാപനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇന്ന് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

മാർച്ച്, സംഘർഷത്തിൽ കലാശിക്കാനും സാധ്യതയുണ്ട്. സുരക്ഷ കണക്കിലെടുത്ത് നിയമസഭയ്ക്ക് സമീപം വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കും. അതേസമയം, സഭയ്ക്കകത്ത് ചോദ്യോത്തരവേള മുതൽ പ്രതിഷേധം ഉയരാനാണ് സാധ്യത. ഇന്ധന സെസ് 2 രൂപയായി വർധിപ്പിച്ചതിനെതിരെ ജനരോഷം ഉയരുന്ന സാഹചര്യത്തിൽ സർക്കാർ, സെസ് ഒരു രൂപയാക്കി കുറയ്ക്കാനും സാധ്യതയുണ്ട്.

ബുധനാഴ്‌ച ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ഇക്കാര്യത്തിൽ ധനമന്ത്രിയുടെ പ്രഖ്യാപനം. ജനത്തിന്‍റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. തുടർ സമരപരിപാടികൾ തീരുമാനിക്കാൻ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിന്‍റെ മുറിയിൽ യുഡിഎഫ് യോഗം ചേരും.

അതിനിടെ സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്‌തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്‌ണന്‍ അറിയിച്ചിട്ടുണ്ട്. നാളെ ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്‌ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിന്‍റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി യു രാധാകൃഷ്‌ണന്‍ പറഞ്ഞു. സാമൂഹ്യക്ഷേമ പെൻഷൻ 100 രൂപ കൂടി കൂട്ടിയും പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായവും എൽഡിഎഫിൽ ഉയരുന്നുണ്ട്.

എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ധനവകുപ്പിന് ഇതിനോട് യോജിപ്പില്ല. അതേസമയം, മദ്യത്തിനും പെട്രോള്‍-ഡീസല്‍ എന്നിവയ്ക്കും ബജറ്റില്‍ സെസ് ഏര്‍പ്പെടുത്തിയ നടപടിയെ ശക്തമായി ന്യായീകരിച്ചാണ് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കണ്ടത്. സാധാരണക്കാര്‍ക്ക് അല്‍പം ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ഇതൊരു സാമൂഹിക സുരക്ഷ പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു.

ഈ പണം പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നും ഈ ഇനത്തില്‍ ലഭിക്കുന്ന പണം ഒരു സീല്‍ഡ് മണിയായിരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഭൂമിക്ക് ന്യായവില വര്‍ധിപ്പിച്ചത് ഏറ്റവും ഒടുവില്‍ 2010ലാണ്. അതിനാലാണ് ഇപ്പോള്‍ ന്യായവില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്നുള്ള പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്നും സംസ്ഥാനത്തിന്‍റെ ധന കമ്മി 3.60 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.

എന്നാൽ ബജറ്റിനെതിരെ പ്രഖ്യാപന ദിനം തന്നെ പ്രതിപക്ഷം തെരുവിലിറങ്ങി. യുവമോർച്ചയും യൂത്ത് കോൺഗ്രസും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് നേരിയ തോതിൽ സംഘർഷത്തിലേക്ക് വഴിവെച്ചിരുന്നു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌താണ് നീക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.