തിരുവനന്തപുരം: റീ ബിൾഡ് കേരള പദ്ധതിക്ക് 1600 കോടി അനുവദിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇവ കൂടാതെ വെള്ളപ്പൊക്ക ദുരിതാശ്വാസം പരിഹരിക്കാൻ 14 കോടിയും പ്രളയം ബാധിച്ച് നശിച്ച പാലങ്ങൾ നിർമ്മിക്കാൻ 92 കോടി അനുവദിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട പത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 507 കോടി മാറ്റിവച്ചു.
തീരസംരക്ഷണത്തിന് നൂറ് കോടി രൂപയും എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പദ്ധതിക്ക് പത്ത് കോടി രൂപയും രണ്ടാം എൽഡിഎഫ് സർക്കാരിന്‍റെ ആദ്യ പൂർണ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.