ETV Bharat / state

ബിഎസ്എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും - ബിഎസ്എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ്

തിരുവനന്തപുരത്ത് ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘത്തില്‍ നിന്നും കോടികൾ തട്ടിയ കേസില്‍ പ്രസിഡന്‍റ് ഗോപിനാഥന്‍ നായര്‍, ഭാരവാഹി രാജീവന്‍ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് സഹകരണ വകുപ്പ് നോട്ടീസ് പതിച്ചത്.

ബിഎസ്എന്‍എല്‍  bsnl engineers cooperative society fraud  പ്രതികളുടെ സ്വത്ത് കണ്ടുക്കെട്ടും  bsnl  പ്രസിഡന്‍റ് ഗോപിനാഥന്‍ നായര്‍  property of the accused to be seized  latest kerala news  ബിഎസ്എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ്  ബിഎസ്എന്‍എല്‍ സഹകരണ സംഘം
ബിഎസ്എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ്
author img

By

Published : Jan 18, 2023, 1:38 PM IST

തിരുവനന്തപുരം: ബിഎസ്എൻഎല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ നോട്ടീസ് പതിച്ചു. ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം പ്രസിഡന്‍റ് ഗോപിനാഥന്‍ നായര്‍, ഭാരവാഹി രാജീവന്‍ എന്നിവര്‍ വാങ്ങിയ സ്വത്തുക്കളിലാണ് സഹകരണ വകുപ്പ് നോട്ടീസ് പതിച്ചത്. സഹകരണ സംഘത്തിലെ അംഗങ്ങളുടെ നിക്ഷേപങ്ങള്‍ ഇവര്‍ റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിച്ചുവെന്നാണ് പരാതി.

പൊലീസിന് പുറമേ സഹകരണ വകുപ്പിന് സംഘത്തിലെ അംഗങ്ങള്‍ നൽകിയ പരാതിയിലാണ് നടപടി. ഭാര്യയുടെയും സഹോദരന്മാരുടെയും പേരിലാണ് ഇവര്‍ നിക്ഷേപം നടത്തിയത്. ഈ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് ഇപ്പോള്‍ നോട്ടീസ് നൽകിയിരിക്കുന്നത്.

14 വസ്‌തുവകകള്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കേസില്‍ പ്രതികളായ ഗോപിനാഥനും രാജീവനും കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് (18-1-2023) പരിഗണിക്കാനിരിക്കെയാണ് സഹകരണ വകുപ്പിന്‍റെ നടപടി. അതേസമയം കേസന്വേഷണം ഇതുവരെ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല.

തട്ടിപ്പിനിരയായവര്‍ ചേര്‍ന്ന് 'സേവ് ഫോറം' എന്ന പേരില്‍ സംഘടന രൂപീകരിച്ചാണ് ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കോടതിയില്‍ തട്ടിപ്പുകാര്‍ക്കെതിരെ നടക്കുന്ന കേസിലും ഇവര്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. 14000 പേരായിരുന്നു നിക്ഷേപം നടത്തിയത്.

നിക്ഷേപങ്ങളില്‍ പലതും രജിസ്‌റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇവര്‍ക്ക് വ്യാജ നിക്ഷേപ രേഖകള്‍ നൽകിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. നിക്ഷേപം പലരും തിരികെ ആവശ്യപ്പെട്ടപ്പോഴായിരുന്നു തട്ടിപ്പിനിരയായതായി തിരിച്ചറിഞ്ഞത്.

തട്ടിയെടുത്ത തുക കൊണ്ട് 14 ഓളം വസ്‌തുക്കള്‍ ഇവര്‍ വാങ്ങിയെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ സഹകരണ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് രണ്ട് രജിസ്‌റ്ററുകള്‍ സൂക്ഷിക്കുന്നതായി കണ്ടെത്തിയത്. നിക്ഷേപകരുടെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ്, രസീതുകള്‍, ചിട്ടിപാസ് ബുക്ക് എന്നിവ പരിശോധിച്ചിട്ടുണ്ട്.

ലെഡ്‌ജറില്‍ രേഖപ്പെടുത്തിയ സ്ഥിര നിക്ഷേപ നമ്പര്‍ അക്കൗണ്ടില്‍ പരിശോധിച്ചപ്പോള്‍ കാണാതായതോടെയാണ് തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. അര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്യുന്നതിനായി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ 130 കോടിയുടെ തിരിമറി നടന്നെന്നാണ് കണ്ടെത്തല്‍. നിക്ഷേപ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഈ മാസം 23 വരെ സമയം അനുവദിച്ചിട്ടുണ്ട്.

വരും ദിവസങ്ങളില്‍ തട്ടിപ്പിന്‍റെ വ്യാപ്‌തി കൂടുമെന്നാണ് കണക്കുകൂട്ടല്‍. സംഘം ഭാരവാഹികള്‍ക്കും ക്ലാര്‍ക്കിനെതിരെയും കൂടുതല്‍ നടപടികള്‍ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകരില്‍ ഒരാള്‍ ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.