ETV Bharat / state

ബ്രൂവറി-ഡിസ്റ്റിലറി അഴിമതി; സർക്കാർ വാദം പൊളിയുന്നു - brewery case rames chennithala approached court

കേസിൽ രമേശ് ചെന്നിത്തല നൽകിയ ഹർജി നിലനിൽക്കില്ലെന്ന സർക്കാർ വാദം തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളി

ബ്രൂവറിക്ക് ലൈൻസൻസ് നൽകിയ സമയത്തുള്ള സർക്കാർ ഫയലുകൾ കോടതിയി ഹാജർക്കാൻ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് രമേശ്‌ ചെന്നിത്തല കോടതിൽ അപേക്ഷ സമർപ്പിച്ചത്.  brewery case rames chennithala approached court  ബ്രൂവറി-ഡിസ്റ്റിലറി അഴിമതി; സർക്കാർ വാദം പൊളിയുന്നു
ബ്രൂവറി-ഡിസ്റ്റിലറി അഴിമതി; സർക്കാർ വാദം പൊളിയുന്നു
author img

By

Published : May 7, 2022, 5:04 PM IST

തിരുവനന്തപുരം: ബ്രൂവറി-ഡിസ്റ്റിലറി അഴിമതി കേസിൽ രമേശ് ചെന്നിത്തല നൽകിയ ഹർജി നിലനിൽക്കില്ലെന്ന സർക്കാർ വാദം തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളി. കോടതി അന്വേഷിച്ച ശേഷം കേസില്‍ തീരുമാനമെടുക്കും. അതേസമയം ബ്രൂവറി ഡിസ്റ്റിലറിക്ക് ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിലുള്ള മുഴുവന്‍ രേഖകളും കോടതിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഇന്ന് പുതിയ ഹർജി സമർപ്പിച്ചു.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്താണ് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാൻ സർക്കാർ അനുമതി നൽകിയത്. അബ്‌കാരികളെ സഹായിക്കാൻ സർക്കാർ അനധികൃതമായി അനുമതി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല വിജിലൻസ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്‌ണൻ എന്നിവർക്കെതിരെയാണ് ചെന്നിത്തലയുടെ ഹർജി. കേസിന്‍റെ അന്വേഷണത്തിനായി മുൻകൂർ അനുമതി ആവശ്യപ്പെട്ട് നൽകിയ കത്ത് ഗവർണർ തള്ളിയതിനെ തുടർന്നാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. കേസ് മെയ് 21 ന് പരിഗണിക്കും.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.