ETV Bharat / state

നടുറോഡില്‍ സ്‌ത്രീയെ വെട്ടിക്കൊലപ്പെടുത്തി ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ - നന്ദിയോട് സ്വദേശി സിന്ധു

നന്ദിയോട് സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാജേഷിനെ പൊലീസ് പിടികൂടി. രാജേഷുമായുള്ള ബന്ധത്തിൽ നിന്നും സിന്ധു അകന്നുമാറുന്നുവെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം എന്നാണ് പൊലീസ് നല്‍കുന്ന വിവരം

woman killed by Boyfriend Thiruvananthapuram  Boyfriend hacked the young woman to death  Thiruvananthapuram Vazhayila murder  woman killed by Boyfriend  നടുറോഡില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തി  ആണ്‍സുഹൃത്ത് യുവതിയെ വെട്ടിക്കൊന്നു  നന്ദിയോട് സ്വദേശി സിന്ധു  രാജേഷ്
യുവതിയെ വെട്ടി കൊലപ്പെടുത്തി ആണ്‍സുഹൃത്ത്
author img

By

Published : Dec 15, 2022, 12:14 PM IST

Updated : Dec 15, 2022, 1:15 PM IST

സ്‌ത്രീയെ വെട്ടി കൊലപ്പെടുത്തി ആണ്‍സുഹൃത്ത്

തിരുവനന്തപുരം : തിരുവനന്തപുരം വഴയിലയില്‍ സ്‌ത്രീ സുഹൃത്തിനെ 46കാരന്‍ വെട്ടിക്കൊലപ്പെടുത്തി. നന്ദിയോട് സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത്. പ്രതി രാജേഷിനെ പേരൂർക്കട പൊലീസ് പിടികൂടി.

വഴയിലയിൽ റോഡരികിലാണ് സംഭവം. കഴുത്തിന് വെട്ടേറ്റ് അതീവഗുരുതരാവസ്ഥയിലായ സിന്ധുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി രാജേഷ് മൂന്നുതവണ സിന്ധുവിന്‍റെ കഴുത്തിന് വെട്ടിയതായി ദൃക്‌സാക്ഷികൾ പറയുന്നു.

രാജേഷുമായുള്ള ബന്ധത്തിൽ നിന്നും സിന്ധു അകന്നുമാറുന്നുവെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. പ്രതി രാജേഷ് ഇപ്പോൾ പേരൂർക്കട പൊലീസിന്‍റെ കസ്റ്റഡിയിലാണ്. കിളിമാനൂരിന് സമീപം ജ്യൂസ് കട നടത്തുന്ന ആളാണ് രാജേഷ് എന്നാണ് പൊലീസ് നൽകുന്ന വിവരം.

Last Updated : Dec 15, 2022, 1:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.