തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് ഇനി 13 രൂപ. ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങി. മാര്‍ച്ച് 17 മുതൽ പുതുക്കിയ വിജ്ഞാപനം പ്രാബല്യത്തില്‍ വന്നു. കൂടിയ വിലയ്ക്ക് കുപ്പിവെള്ളം വിൽക്കുന്നവർക്കെതിരെ നടപടി ഉണ്ടാകും. ഇതിനായി ലീഗൽ മെട്രോളജി വകുപ്പ് ഇൻസ്പെക്‌ടർമാരെയും താലൂക്ക് സപ്ലൈ ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 20 രൂപയാണ് ഒരു ലിറ്റർ കുപ്പിവെള്ളത്തിന് ഈടാക്കുന്നത്. ഇത് 13 രൂപയാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും വിജ്ഞാപനം ഇറങ്ങിയിരുന്നില്ല.
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് ഇനി 13 രൂപ
നിലവിൽ 20 രൂപയാണ് ഒരു ലിറ്റർ കുപ്പിവെള്ളത്തിന് ഈടാക്കുന്നത്.