തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിൻ്റിനായി വിദ്യാർഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. സർട്ടിഫിക്കറ്റ് നൽകാൻ ഒരു ഏജൻസിയേയും ചുമതലപ്പെടുത്തിയിട്ടില്ല. ഈ വർഷത്തെ ബോണസ് പോയിൻ്റുകൾ സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വാസ്‌തവമല്ലെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂരിലെ ചക്കരക്കല്ലിൽ നീന്തൽ പരിശീലനത്തിനിടെ 16കാരനും പിതാവും മുങ്ങിമരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. സംഭവം ദൗർഭാഗ്യകരമാണ്. എന്നാൽ മരണവുമായി ബന്ധപ്പെട്ടു നടക്കുന്ന വാസ്‌തവമല്ലാത്ത പ്രചരണങ്ങളിൽ രക്ഷിതാക്കളും വിദ്യാർഥികളും വഞ്ചിതരാകരുതെന്ന് മന്ത്രി അഭ്യർഥിച്ചു.
Also Read: മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു