തിരുവനന്തപുരം: കനകക്കുന്നിൽ പുരോഗമിക്കുന്ന പുഷ്‌പ-ഫല-സസ്യ പ്രദർശനത്തിൽ ശ്രദ്ധേയമായി ബോൺസായ് മരങ്ങൾ. വൻ വൃക്ഷങ്ങളായ ആലും പുളിയും പ്ലാവുമെല്ലാം കുഞ്ഞു മരങ്ങളായി ചട്ടിയിൽ വളരുന്നത് കാണാൻ വിദ്യാർഥികളാണ് ഏറെയുമെത്തുന്നത്.
പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, സെക്രട്ടേറിയറ്റ്, മ്യൂസിയം, വെള്ളായണി കാർഷിക കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള 190 ബോൺസായ് മരങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. തണൽ വിരിക്കുന്ന വന്മരങ്ങളെ ചട്ടികളിലാക്കി വീടിന്റെ അകത്തളങ്ങളിലും വളർത്താമെന്നതാണ് ബോൺസായിയുടെ പ്രത്യേകത.