തിരുവനന്തപുരം: റോബിൻ ബസ് വിഷയം കെഎസ്ആർടിസിയെ തകർക്കാനായി സർക്കാരും സ്വകാര്യ ബസ് ലോബികളുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ബിഎംഎസ്.(BMS About Robin Bus and KSRTC issue). റോബിൻ ബസ് വിഷയവുമായി ബന്ധപ്പെട്ട് വിളിച്ച വാർത്താസമ്മേളനത്തിലായിരുന്നു ബിഎംഎസ് ജനറൽ സെക്രട്ടറി എസ് അജയകുമാറിൻ്റെ പ്രതികരണം.
കെഎസ്ആർടിസിയെ ബോധപൂർവമായി തകർക്കാനുള്ള ശ്രമമായാണ് ബിഎംഎസ് ഇതിനെ കാണുന്നത്. ബോർഡ് വെച്ച് സർവീസ് നടത്താൻ സ്‌റ്റേജ് ക്യാരേജായ കെഎസ്ആർടിസിക്ക് മാത്രമാണ് അവകാശമുള്ളതെന്നും അജയകുമാർ പറഞ്ഞു. സർക്കാർ ഇടപ്പെട്ടില്ലങ്കിൽ ബിഎംഎസ് പ്രതിഷേധം സംഘടിപ്പിക്കും.
അഗ്രഗറ്റീവ് ലൈസൻസിന്‍റെ പേര് പറഞ്ഞ് ഒരു ബസിൻ്റെ വിഷയം ബോധപൂർവ്വം ഉയർത്തി കാണിച്ചുകൊണ്ട് കെഎസ്ആർടിസിയുടെ കണ്ണായ അന്തർ സംസ്ഥാന റൂട്ടുകൾ സ്വകാര്യവൽക്കരിക്കാനുള്ള നടപടിയിലേക്കാണ് സർക്കാർ നീങ്ങുന്നത്.
രാജ്യത്തുള്ള നിയമം വെച്ച് റോബിൻ ബസ്സിന് ഇത്തരത്തിൽ സർവീസ് നടത്താൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു പറയുമ്പോൾ വാഹനം പിടിച്ചെടുക്കാതെ പൊതുജനത്തിനു മുന്നിൽ വഴി നീളെ പ്രഹസന നടപടി മാത്രമായി സർക്കാർ മുന്നോട്ടു പോകുകയാണ്.
കെഎസ്ആർടിസിയുടെ ദീർഘദൂര അന്തർ സംസ്ഥാന റൂട്ടുകൾ റോബിൻ ബസ് വിഷയത്തിന്‍റെ മറവിൽ സർക്കാരിന്‍റെ സാമ്പത്തിക ബാധ്യത കൂടി ചൂണ്ടിക്കാണിച്ച് വാടകയ്ക്ക് കൊടുക്കുന്നതിനുള്ള നടപടികളാണ് ഈ സർക്കാർ കൈക്കൊള്ളുന്നത്. കെഎസ്ആർടിസിക്ക് മാത്രം അവകാശപ്പെട്ട അന്തർ സംസ്ഥാന ദീർഘദൂര സർവീസുകൾ കൂടുതൽ ബസ്സുകൾ എടുത്ത് കെഎസ്ആർടിസി തന്നെ ഓടിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.
ALSO READ:റോബിൻ ബസിനെ വെട്ടാന്‍ കെഎസ്‌ആര്‍ടിസി; പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുതിയ സർവീസ്