ETV Bharat / state

കളിയിക്കാവിളയിൽ 72 ലക്ഷത്തിന്‍റെ കുഴൽപ്പണം പിടികൂടി ; ചെന്നൈ സ്വദേശി അറസ്റ്റിൽ

ആർക്കുവേണ്ടിയാണ് പണം എത്തിച്ചതെന്നോ തുകയുടെ സ്രോതസ് സംബന്ധിച്ചോ പ്രതി വെളിപ്പെടുത്തിയിട്ടില്ല

black money seized in Kaliyikavila from chennai native  hawala money seized by excise  കളിയിക്കാവിളയിൽ കുഴൽപ്പണം പിടികൂടി  കുഴൽപ്പണവുമായി ചെന്നൈ സ്വദേശി എക്‌സൈസിന്‍റെ പിടിയിൽ
കളിയിക്കാവിളയിൽ 72 ലക്ഷത്തിന്‍റെ കുഴൽപ്പണം പിടികൂടി; ചെന്നൈ സ്വദേശി അറസ്റ്റിൽ
author img

By

Published : Dec 20, 2021, 9:07 PM IST

തിരുവനന്തപുരം : സംസ്ഥാന അതിർത്തിയിൽ വൻ കുഴൽപ്പണ വേട്ട. കളിയിക്കാവിളയിൽ കേരള എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 72 ലക്ഷം രൂപയുമായി ചെന്നൈ സ്വദേശി പിടിയിൽ. നാഗർകോവിലില്‍ നിന്ന് കളയിക്കാവിളയിലേക്ക് പോകുകയായിരുന്ന ആദം (42) ആണ് പിടിയിലായത്.

നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രികൻ ആയിരുന്നു ആദം. ബാഗിൽ ആയിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഇയാളിൽ നിന്ന് വിദേശ കറൻസിയും കണ്ടെത്തി. പിടിയിലായ പ്രതി ആർക്കുവേണ്ടിയാണ് പണം എത്തിച്ചതെന്നോ അതിന്‍റെ സ്രോതസ് സംബന്ധിച്ചോ വെളിപ്പെടുത്തിയിട്ടില്ല.

കളിയിക്കാവിളയിൽ 72 ലക്ഷത്തിന്‍റെ കുഴൽപ്പണം പിടികൂടി; ചെന്നൈ സ്വദേശി അറസ്റ്റിൽ

Also Read: 'പിന്നില്‍ നടന്ന് ശല്യം ചെയ്യുന്നു' ; പാര്‍വതി തിരുവോത്തിന്‍റെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

ക്രിസ്‌മസ് വിപണി ലക്ഷ്യമിട്ട് ലഹരി വസ്‌തുക്കൾ കടത്തുന്നത് പിടികൂടാൻ വേണ്ടിയായിരുന്നു എക്സൈസ് സംഘം പരിശോധന ശക്തമാക്കിയത്. എക്സൈസ് സംഘം പിടികൂടിയ ഇയാളെ പൊലീസിന് കൈമാറും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.