ETV Bharat / state

സി.പി.എം സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത് ബി.ജെപി വാർഡ് കൗൺസിലർ

തിരുവനന്തപുരം നഗരസഭയിലെ പാൽക്കുളങ്ങര വാർഡിലെ ബി.ജെ.പി കൗൺസിലർ വിജയകുമാരി യാണ് സി.പി.എം സമരത്തിൽ പങ്കെടുത്തത്. കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ വീടുകൾക്ക് മുന്നിൽ സി.പി.എം സത്യാഗ്രഹം സംഘടിപ്പിച്ചിരുന്നു.

സി.പി.എം  സി.പി.എം സത്യാഗ്രഹം  ബിജെപി വിട്ടു  സിപിഎമ്മില്‍ ചേര്‍ന്നു  പാല്‍കുളങ്ങര  കൗണ്‍സിലര്‍  CPM Satyagraha  BJP  BJP ward councilor
സി.പി.എം സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത് ബി.ജെപി വാർഡ് കൗൺസിലർ
author img

By

Published : Aug 23, 2020, 7:43 PM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരായ സി.പി.എം സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത് ബി.ജെപി വാർഡ് കൗൺസിലർ. തിരുവനന്തപുരം നഗരസഭയിലെ പാൽക്കുളങ്ങര വാർഡിലെ ബി.ജെ.പി കൗൺസിലർ വിജയകുമാരിയാണ് സി.പി.എം സമരത്തിൽ പങ്കെടുത്തത്. കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ വീടുകൾക്ക് മുന്നിൽ സി.പി.എം സത്യാഗ്രഹം സംഘടിപ്പിച്ചിരുന്നു. ഈ സമരത്തിലാണ് പാൽക്കുളങ്ങര വാർഡ് കൗൺസിലർ വിജയകുമാരി പങ്കെടുത്തത്.

കുടുംബസമേതമാണ് വീടിനു മുന്നിൽ സമരം നടത്തിയത്. ബി.ജെ.പിയും മോദി സർക്കാരും നാടിനേയും ജനങ്ങളേയും വഞ്ചിച്ചിരിക്കുകയാണെന്ന് വിജയകുമാരി പറഞ്ഞു. നാടിനെ വഞ്ചിച്ച ബി.ജെ.പിക്കൊപ്പം നിൽക്കാൻ മനസാക്ഷിയുള്ള ആർക്കും കഴിയില്ലെന്ന് അവർ വ്യക്തമാക്കി. ബി.ജെ.പിയുടെയും നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാരുടെയും ഭാഗത്തുനിന്നുണ്ടായ മോശം സമീപനമാണ് പാര്‍ട്ടി വിടാന്‍ കാരണം. നിരവധി തവണ ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. തുടർന്നും സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നും വിജയകുമാരി വ്യക്തമാക്കി. സി.പി.എം നേതാവ് വി ശിവൻകുട്ടി വിജയകുമാരിയുടെ വീട്ടിലെത്തി പാർട്ടി പതാക കൈമാറി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.