തിരുവനന്തപുരം : കെട്ടിടനമ്പര്‍ തട്ടിപ്പു കേസിലെ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 48 മണിക്കൂര്‍ സമരം ആരംഭിച്ച ബിജെപി കൗണ്‍സിലര്‍മാരെ ഇന്നലെ (19.07.2022) രാത്രി അറസ്റ്റുചെയ്‌ത് നീക്കി. 33 കൗണ്‍സിലര്‍മാരെയാണ് അറസ്റ്റു ചെയ്‌തത്. നഗരസഭയുടെ പോര്‍ട്ടിക്കോയും വരാന്തയും കെട്ടിയടച്ച് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സമരം തുടങ്ങിയത്.
തട്ടിപ്പുകേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തതും അന്വേഷണം പുരോഗമിക്കുന്നതും ചൂണ്ടിക്കാട്ടി മേയര്‍ അനുനയത്തിനു ശ്രമിച്ചെങ്കിലും ബിജെപി കൗണ്‍സിലര്‍മാര്‍ വഴങ്ങാത്ത പശ്ചാത്തലത്തിലാണ് രാത്രി ഒൻപതുമണിയോടെ സമരക്കാരെ അറസ്റ്റ് ചെയ്‌ത് നീക്കിയത്. സൈബര്‍ പൊലീസ് അന്വേഷിച്ചിരുന്ന കെട്ടിട നമ്പര്‍ തട്ടിപ്പുകേസ് നിലവില്‍ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്.