ETV Bharat / state

പൗരത്വ ഭേദഗതി നിയമം എതിര്‍ക്കുന്നത് സങ്കുചിത രാഷ്ട്രീയ ചിന്ത കാരണം: ഒ.രാജഗോപാല്‍ - പി.സി.ജോര്‍ജ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ രാജഗോപാല്‍ മാത്രമാണ്  പ്രമേയത്തെ എതിര്‍ത്തത്.

kerala legislative assembly  ഒ.രാജഗോപാല്‍ എംഎല്‍എ  പൗരത്വ ഭേദഗതി നിയമം  പി.സി.ജോര്‍ജ്  bjp mla rajagopal
പൗരത്വ ഭേദഗതി നിയമം എതിര്‍ക്കാന്‍ കാരണം സങ്കുചിത രാഷ്ട്രീയ ചിന്തയെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ
author img

By

Published : Dec 31, 2019, 2:25 PM IST

Updated : Dec 31, 2019, 8:36 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. നിയമ ഭേദഗതിയെ തെറ്റായി വ്യാഖാനിച്ച് കേന്ദ്രസര്‍ക്കാറിന്മേല്‍ കുതിര കേറാനാണ് എതിര്‍ക്കുന്നവര്‍ ചെയ്യുന്നത്. സങ്കുചിത രാഷ്ട്രീയ ചിന്തയാണ് ഇതിന് പിന്നിലെന്നും രാജഗോപാല്‍ പറഞ്ഞു. പ്രമേയം പാസാക്കാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്.

പൗരത്വ ഭേദഗതി നിയമം എതിര്‍ക്കുന്നത് സങ്കുചിത രാഷ്ട്രീയ ചിന്ത കാരണം: ഒ.രാജഗോപാല്‍

രാഷ്ട്രീയവും രാഷ്ട്രവും രണ്ടാണ്. ആര്‍ക്കും പൗരത്വം നല്‍കില്ലെന്ന് പറഞ്ഞിട്ടില്ല. നിയമം മുസ്ലീങ്ങൾക്ക് എതിരല്ല. നിയമസഭാ പ്രമേയം പാസാക്കുന്നത് ക്രമവിരുദ്ധമാണ്. ഇപ്പോള്‍ മതേതരത്വത്തിന്‍റെ വീമ്പ് പറഞ്ഞ് നടക്കുന്നവര്‍ മതത്തിന്‍റെ പേരില്‍ രാജ്യത്തെ വെട്ടിമുറിച്ചവരാണെന്നും രാജഗോപാല്‍ പറഞ്ഞു. രാജഗോപാലിന്‍റെ ഈ പരാമര്‍ശം സഭയില്‍ ബഹളത്തിന് കാരണമായി.

അതേസമയം പൗരത്വ വിഷയത്തില്‍ പി.സി.ജോര്‍ജ് സംസ്ഥാന സര്‍ക്കാരിനൊപ്പമാണ്. നിയമത്തിനെതിരായ പ്രമേയത്തെ പി.സി.ജോര്‍ജ് അനുകൂലിക്കുകയും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്‌തു. കുരങ്ങന്‍റെ കൈയില്‍ പൂമാല കിട്ടിയ പോലെയാണ് നരേന്ദ്ര മോദിയുടെ ഭരണം. നിയമത്തിനെതിരെ കേന്ദ്രത്തെ വിറപ്പിക്കുന്ന സമരം സംഘടിപ്പിക്കണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.

Intro:പൗരത്വ ഭേദഗതി നിയമത്തിനെ എതിര്‍ക്കുന്നത് സങ്കുചിത രാഷ്ട്രീയ ചിന്തകൊണ്ടാണെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ.
Body:പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ ബിജെപി എം.എല്‍.എ ഒ.രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. നിയമ ഭേദഗതിയെ തെറ്റായി വ്യാഖാനിച്ച് കേന്ദ്രസര്‍ക്കാറിനുമേല്‍ കുതിരകേറാനാണ് എതിര്‍ക്കുന്നവര്‍ ചെയ്യുന്നതെന്ന് രാജഗോപാല്‍ പറഞ്ഞു. സങ്കുചിത രാഷ്ട്രീയ ചിന്തയാണ് ഇതിന് പിന്നില്‍. രാഷ്ട്രീയവും രാഷ്ട്രവും രണ്ടാണ്. ആര്‍ക്കും പൗരത്വം നല്‍കില്ലെന്ന് പറഞ്ഞിട്ടില്ല. നിയമം മുസ്ലീമുകള്‍്ക്ക എതിരല്ല. നിയമസഭ പ്രമേയം പാസാക്കുന്നത് ക്രമവിരുദ്ധമാണെന്നും രാജഗോപാല്‍ പറഞ്ഞു. ഇപ്പോള്‍ മതേതരത്വത്തിന്റെ വീമ്പ് പറഞ്ഞ് നടക്കുന്നവര്‍ മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിച്ചവരാണെന്നും രാജഗോപാല്‍ പരഞ്ഞു. രാജഗോപാലിന്റെ ഈ പരാമര്‍ശം സഭയില്‍ ബഹളത്തിന് കാരണമായി.

ബൈറ്റ്
രാജഗോപാല്‍ (സമയം-10.32)

പൗരത്വ വിഷയത്തില്‍ പി.സി.ജോര്‍ജ് സംസ്ഥാന സര്‍ക്കാറിനൊപ്പമാണ്. നിയമത്തിനെതിരായ പ്രമേയത്തെ പി.സി.ജോര്‍ജ് അനുകൂലിക്കുകയും കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു. കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയ പോലെയാണ് നരേന്ദ്രമോദിയുടെ ഭരണമെന്ന് ജോര്‍ജ്ജ് പറഞ്ഞു. നിയമത്തിനെതിരെ നടക്കുന്ന സമരത്തില്‍ തീവ്രതപര. കേന്ദ്രത്തെ വിറപ്പിക്കുന്ന സമരം സംഘടിപ്പിക്കണമെന്ന് പി.സി.ജോര്ജ്ജ് ആവശ്യപ്പെട്ടു.

ബൈറ്റ്
പി.സി.ജോര്‍ജ്ജ്(സമയം-10.51)
Conclusion:
Last Updated : Dec 31, 2019, 8:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.