തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ സര്‍ക്കാര്‍ അഭിപ്രായം വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മുഖ്യമന്ത്രിയും എല്‍ഡിഎഫും ഒളിച്ചു കളി അവസാനിപ്പിക്കണം. ഹൈക്കോടതി വിധി സംബന്ധിച്ച് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അഭിപ്രായം എന്താണെന്നും ബിജെപി നേതാവ് ചോദിച്ചു. 80:20 അനുപാതത്തിന് പിന്നില്‍ ആരാണ്. ഈ അനുപാതം പുന:പരിശോധിക്കുമെന്ന് ബിജെപി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ലീഗ് പറഞ്ഞത് യുഡിഎഫിന്റെ അഭിപ്രായമാണോ എന്നും കെ സുരേന്ദ്രന് ചോദിച്ചു.
ഇടതു മുന്നണിയിലെ രണ്ട് കക്ഷികള്‍ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നു.
Also read: ന്യൂനപക്ഷ അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്: എതിർപ്പുമായി ലീഗ്