ETV Bharat / state

ബിജെപി സംസ്ഥാന സമിതി യോഗം തുടങ്ങി; തെരഞ്ഞെടുപ്പ് തിരിച്ചടി മുഖ്യ ചർച്ചാ വിഷയം - ബിജെപി കേരളം

സംസ്ഥാന സർക്കാരിനെതിരെ മരം കൊള്ള, സ്വർണക്കടത്ത് തുടങ്ങിയ വിഷയങ്ങൾ ഉയർത്തി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്ന കാര്യത്തിലും യോഗം തീരുമാനം കൈക്കൊള്ളും. ബിജെപി ദേശീയ ഉപാധ്യക്ഷൻ വിനയ് സഹസ്രബുദ്ധയാണ് യോഗം ഉദ്ഘാടനം ചെയ്‌തത്.

bjp keral  bjp kerala state committee  bjp setback in kerala elections  ബിജെപി സംസ്ഥാന സമിതി യോഗം  ബിജെപി കേരളം  തെരഞ്ഞെടുപ്പ് തിരിച്ചടി
ബിജെപി സംസ്ഥാന സമിതി യോഗം തുടങ്ങി; തെരഞ്ഞെടുപ്പ് തിരിച്ചടി മുഖ്യ ചർച്ചാ വിഷയം
author img

By

Published : Jun 29, 2021, 1:27 PM IST

Updated : Jun 29, 2021, 2:12 PM IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നു. കേരള നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന ആദ്യ സമ്പൂർണ സംസ്ഥാന സമിതി യോഗമാണ് ചൊവ്വാഴ്‌ച നടക്കുന്നത്. തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ കനത്ത തിരിച്ചടി യോഗം വിലയിരുത്തും.

Also Read: 65കാരന് കൊവിഡ് വാക്സിൻ രണ്ടാംഘട്ടം രണ്ട് വട്ടം; വൃദ്ധൻ ചികിത്സയില്‍

മരം കൊള്ള, സ്വർണക്കടത്ത് ക്വട്ടേഷൻ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരെ സമര പരിപാടികൾ സംഘടിപ്പിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. കേരളത്തിൻ്റെ ചുമതലയുള്ള പ്രഭാരി സി.പി രാധകൃഷ്ണൻ്റെ സാന്നിധ്യത്തിലാണ് യോഗം. വിവിധ ജില്ലകളിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങൾ ഓൺലൈനായും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ബിജെപി ദേശീയ ഉപാധ്യക്ഷൻ വിനയ് സഹസ്രബുദ്ധയാണ് യോഗം ഉദ്ഘാടനം ചെയ്‌തത്.

ബിജെപി സംസ്ഥാന സമിതി യോഗം തുടരുന്നു

Last Updated : Jun 29, 2021, 2:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.