തിരുവനന്തപുരം: സിപിഎമ്മും സിപിഐയും തമ്മിലുള്ള ബന്ധം ദൃഢമാണെന്ന് ബിനോയ് വിശ്വം എം.പി. ഒരു വിഷയത്തിലും ഇരു പാര്‍ട്ടികളും തമ്മില്‍ തര്‍ക്കമില്ല. സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ അപകടത്തെ കുറച്ച് കാണുന്ന പാര്‍ട്ടിയല്ല സിപിഎം.
ഇടതുപക്ഷത്തിന്‍റെ പൊതു ശത്രു സംഘപരിവാര്‍ രാഷ്ട്രീയമുയര്‍ത്തി കാണിക്കുന്ന ബിജെപിയാണ്. ഈ ഫാസിസ രാഷ്ട്രീയം എതിര്‍ക്കണമെന്നതില്‍ ഒരു തര്‍ക്കവും ഇടതുപക്ഷത്തിലില്ല. കോണ്‍ഗ്രസ് നെഹറുവിന്‍റെ ആശയങ്ങളെ മറന്നുവെന്ന വിമര്‍ശനമാണ് ഉന്നയിച്ചത്.
അത് കോണ്‍ഗ്രസിന്‍റെ അപചയത്തിന് കാരണമായി. ഇതിന്‍റെ ഗുണം ബിജെപിക്കാണ് ലഭിച്ചത്. ഇതിനെതിരെ മതേതര ജനാധിപത്യ കക്ഷികള്‍ ഒന്നിക്കണമെന്നതാണ് സിപിഐ നിലപാട്. മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണ്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്ത് ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
also read: 'ബുള്ളി ബായ്' ആപ്പിന്‍റെ മുഖ്യ സൂത്രധാര? യുവതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു
ഈ ചര്‍ച്ചകള്‍ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. തൃക്കാക്കരയില്‍ ഇടതുമുന്നണി തന്നെ വിജയിക്കും. കോടിയേരി ദീര്‍ഘവീക്ഷണവും പ്രവര്‍ത്തന പരിചയമുള്ള നേതാവാണ്. കാര്യങ്ങള്‍ കോടിയേരിക്ക് വ്യക്തമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.