ETV Bharat / state

'രാജ്യത്തെ അപമാനിക്കുന്ന ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കരുത്'; മുഖ്യമന്ത്രിക്ക് പരാതി നല്‍കി ബിജെപി - ഇന്നത്തെ പ്രധാന വാര്‍ത്ത

ഗുജറാത്ത് കലാപം പ്രമേയാക്കി ബിബിസി തയാറാക്കിയ 'ഇന്ത്യ - ദി മോഡി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്‍ററി പ്രദര്‍ശനം കേരളത്തില്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

bjp complaint to cheif minister  bbc documentary  india the modi question  narendra modi  bbc  gujarat riot  k surendran  pinarayi vijayan  bjp  cpim  latest news in trivandrum  latest news today  രാജ്യത്തെ അപമാനിക്കുന്ന ഡോക്യുമെന്‍ററി  വിവാദ ഡോക്യുമെന്‍ററി  ഇന്ത്യ ദി മോഡി ക്വസ്റ്റിന്‍  മുഖ്യമന്ത്രിക്ക് പരാതി നല്‍കി ബിജെപി  ബിജെപി  ഗുജറാത്ത് കലാപം  ബിബിസി  ബിബിസി ഡോക്യുമെന്‍ററി  കെ സുരേന്ദ്രന്‍  ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍  പിണറായി വിജയന്‍  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  നരേന്ദ്ര മോദി
'രാജ്യത്തെ അപമാനിക്കുന്ന ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കരുത്'; 'ഇന്ത്യ - ദി മോഡി ക്വസ്റ്റി'നെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ബിജെപി
author img

By

Published : Jan 24, 2023, 11:29 AM IST

തിരുവനന്തപുരം: ഗുജറാത്ത് കലാപം പ്രമേയാക്കി ബിബിസി തയാറാക്കിയ 'ഇന്ത്യ - ദി മോഡി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്‍ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ഇന്ത്യയുടെ ജനാധിപത്യത്തെയും സുപ്രീംകോടതിയെയും അപമാനിക്കുന്നതാണ് ഡോക്യുമെന്‍ററി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം അനുവദിക്കുന്നതെന്ന് ബിജെപി പരാതിയില്‍ പറയുന്നു.

'ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തരമായ ഇടപെടല്‍ ആവശ്യമാണ്. രണ്ടു ദശകം മുമ്പ് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് മതസ്‌പര്‍ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണെന്നത് വ്യക്തമാണ്. കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കുവാനായി ബോധപൂര്‍വ്വം ചിലര്‍ നടത്തുന്ന ഇത്തരം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളേണ്ടതുണ്ടെന്നും' കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.