തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള 28 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി. ഇതോടെ 65 വാർഡുകളിലേക്കുള്ള എൻഡിഎ സ്ഥാനാർഥികളായി. കഴിഞ്ഞ തവണ വഞ്ചിയൂരിൽ മത്സരിച്ച പി അശോക് കുമാർ ഇത്തവണ പാൽക്കുളങ്ങരയിലായിരിക്കും മത്സരിക്കുക. വെട്ടുകാട് ബിഡിജെഎസിന്‍റെ കെ വി അനിൽ കുമാർ മത്സരിക്കുമ്പോൾ ഫോർട്ട് വാർഡിൽ ബ്രാഹ്മണ സഭയുടെ വനിതാ വിഭാഗം ജില്ലാ പ്രസിഡന്‍റ് എസ് ജാനകിയമ്മാൾ ബിജെപി സ്വതന്ത്രയായി മത്സരിക്കും. വിശ്വകർമ്മ സഭയുടെ സംസ്ഥാന നേതാവ് വലിയശാല ബിന്ദുവാണ് കുന്നുകുഴി വാർഡിലെ ബിജെപി സ്ഥാനാർത്ഥി. തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള ശേഷിക്കുന്ന സ്ഥാനാർഥികളെയും ജില്ലാ പഞ്ചായത്തിലേക്കുള്ള ബിജെപി സ്ഥാനാർഥികളെയും രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് അറിയിച്ചു.
കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; ബിജെപി 28 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു - Corporation election
28 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള 65 വാർഡുകളിലേക്കുള്ള എൻഡിഎ സ്ഥാനാർഥികളുടെ വിവരം വ്യക്തമായിട്ടുണ്ട്