ETV Bharat / state

കത്ത് വിവാദം: ബിജെപി കൗണ്‍സിലര്‍മാര്‍ ഗവര്‍ണറെ കാണും

author img

By

Published : Nov 7, 2022, 9:57 AM IST

ബിജെപി കൗൺസിലർമാർ ഗവർണർക്ക് ഇന്ന് പരാതി നൽകും. താത്ക്കാലിക ജീവനക്കാരുടെ നിയമനത്തിന് പട്ടികയാവശ്യപ്പെട്ട് ജില്ല സെക്രട്ടറിക്ക് കത്തയച്ചുവെന്ന വിവാദത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.

bjp against mayor arya rajendran  arya rajendran letter controversy  mayor arya rajendran letter controversy updation  letter controversy updates  mayor arya rajendran  mayor arya rajendran allegations  allegations against mayor arya rajendran  thiruvananthapuram mayor  കത്ത് വിവാദം  കത്ത് വിവാദം മേയർ ആര്യ രാജേന്ദ്രൻ  മേയർ ആര്യ രാജേന്ദ്രൻ  കത്ത് വിവാദത്തിൽ ഗവർണർക്ക് പരാതി  കത്ത് വിവാദം ബിജെപി നിലപാട്  ബിജെപി കൗൺസിലർമാർ ഗവർണർക്ക് പരാതി നൽകും  കത്ത് വിവാദം ഗവർണർക്ക് പരാതി നൽകും  ജില്ല സെക്രട്ടറിക്ക് ആര്യ രാജേന്ദ്രന്‍റെ കത്ത്  മേയർ ആര്യ രാജേന്ദ്രന്‍റെ കത്ത്  മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ കത്ത്  കത്ത് വിവാദം അന്വേഷണം ആവശ്യപ്പെട്ട് ബിജെപി  ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷ്  വി വി രാജേഷ്  ആര്യ രാജേന്ദ്രൻ  മേയർ ആര്യ രാജേന്ദ്രൻ വിവാദം  ബിജെപി ഗവർണർക്ക് ഇന്ന് പരാതി നൽകും  ബിജെപി  ഗവർണർ  മേയർ ആര്യ രാജേന്ദ്രൻ കത്ത്
കത്ത് വിവാദം: അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ ഗവർണർക്ക് പരാതി നൽകും

തിരുവനന്തപുരം: നഗരസഭയിലെ ആരോഗ്യ വിഭാഗത്തില്‍ 295 തസ്‌തികകളിലേക്ക് കരാര്‍ നിയമനത്തിന് ആവശ്യമായ ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ല സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ കത്ത് പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ ഇന്ന് ഗവർണർക്ക് പരാതി നൽകും. 35 ബിജെപി കൗൺസിലർമാരാണ് ഗവർണറെ കണ്ട് ഇടപെടൽ തേടുന്നത്. 12.30ന് രാജ്ഭവനിൽ എത്തിയാണ് ബിജെപി കൗൺസില‍ർമാർ ഗവർണറെ കാണുന്നത്.

നഗരസഭയിലെ കരാർ നിയമനങ്ങളിൽ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. ഗവർണർ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. മേയർ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

അതേസമയം, ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് മേയറും വ്യക്തമാക്കിയിട്ടുണ്ട്. കത്ത് തയാറാക്കുകയോ താന്‍ ഒപ്പിടുകയോ ചെയ്‌തിട്ടില്ല. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും മേയർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നൽകി മടങ്ങിയ മേയർക്കെതിരെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.

Also read: 'കത്ത് തയാറാക്കുകയോ ഒപ്പിടുകയോ ചെയ്‌തിട്ടില്ല'; നിയമന വിവാദത്തിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.