ETV Bharat / state

സിപിഐ അമരക്കാരനായി ബിനോയ്‌ വിശ്വം; തീരുമാനം സംസ്ഥാന എക്‌സിക്യൂട്ടിവില്‍ - CPI Leadership Meet

CPI State Secretary: സിപിഐയുടെ തലപ്പത്ത് ബിനോയ്‌ വിശ്വം തുടരും. സംസ്ഥാന എക്‌സിക്യൂട്ടിവില്‍ തീരുമാനം. തെരഞ്ഞെടുക്കപ്പെട്ടത് എതിര്‍പ്പുകളില്ലാതെ.

സിപിഐ സംസ്ഥാന സെക്രട്ടറി  ബിനോയ് വിശ്വം  CPI Leadership Meet  CPI State Secretary
Binoy Viswam Will Continue As CPI State Secretary
author img

By ETV Bharat Kerala Team

Published : Dec 27, 2023, 8:21 PM IST

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. വ്യാഴാഴ്‌ച (ഡിസംബര്‍ 28) ചേരുന്ന സംസ്ഥാന കൗൺസിലില്‍ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കും. ഇന്ന് (ഡിസംബര്‍ 27) ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം (CPI Leadership Meet).

സെക്രട്ടറി സ്ഥാനത്തേക്ക് മറ്റ് പേരുകളൊന്നും ഉയർന്നില്ല. കാനം രാജേന്ദ്രന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ്‌ വിശ്വത്തെ തെരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്‍റെ മരണത്തിന് പിന്നാലെ ബിനോയ്‌ വിശ്വത്തെ താത്‌കാലിക സെക്രട്ടറിയായി നിയമിച്ചിരുന്നു. ജനറല്‍ സെക്രട്ടറി ഡി.രാജയുടെ അധ്യക്ഷതയില്‍ കോട്ടയത്ത് അടിയന്തരം യോഗം ചേര്‍ന്നായിരുന്നു ബിനോയ്‌ വിശ്വത്തെ താത്‌കാലിക സെക്രട്ടറിയായി നിയമിച്ചത് (CPI State Executive).

താത്‌കാലിക ചുമതലയ്‌ക്ക് വിമര്‍ശനം: കാനം രാജേന്ദ്രന്‍റെ മരണത്തിന് പിന്നാലെ ബിനോയ്‌ വിശ്വത്തെ താത്‌കാലിക സെക്രട്ടറിയായി നിയമിച്ചതില്‍ സിപിഐയില്‍ നിന്ന് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഏകകണ്‌ഠമായാണ് വിശ്വത്തെ തെരഞ്ഞെടുത്തതെന്നായിരുന്നു ഡി രാജ അന്ന് അറിയിച്ചത്. എന്നാല്‍ കാനത്തിന്‍റെ സംസ്‌കാര ദിനം തന്നെ കോട്ടയത്ത് യോഗം ചേര്‍ന്നതിന് എതിരെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത് (Binoy Viswam).

മാത്രമല്ല ബിനോയ്‌ വിശ്വത്തെ താത്‌കാലിക സെക്രട്ടറിയായി ചുമതലപ്പെടുത്തിയതില്‍ സിപിഐ മുതിര്‍ന്ന നേതാവായ കെ.ഇ ഇസ്‌മായില്‍ അതൃപ്‌തി പരസ്യപ്പെടുത്തുകയും ചെയ്‌തിരുന്നു. പാര്‍ട്ടിയുടെ കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ്‌ വിശ്വത്തെ സെക്രട്ടറിയായി നിയമിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. മാത്രമല്ല താത്‌കലിക ചുമതല ബിനോയ് വിശ്വത്തിന് നല്‍കേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും നേതാക്കളില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു (CPI State Secretary).

മുല്ലകര രത്‌നാകരന്‍ രാജി വച്ചു: പത്തനംതിട്ട ജില്ല സെക്രട്ടറിയായ എ.പി ജയന്‍റെ സ്ഥാന മാറ്റത്തെ തുടർന്ന് പകരം ചുമതല വഹിച്ചിരുന്ന മുല്ലക്കര രത്നാകരൻ സ്ഥാനം ഒഴിഞ്ഞു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സികെ ശശിധരനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടര്‍ന്നാണ് എപി ജയനെതിരെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ നടപടിയുണ്ടായത്. ഇന്നും നാളെയുമായി (ഡിസംബര്‍ 27, 28) നടക്കുന്ന സിപിഐ നേതൃയോഗങ്ങളിൽ ജനറൽ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ നാരായണ, രാമകൃഷ്‌ണ പാണ്ഡെ, ദേശീയ നിർവാഹക സമിതി അംഗം ആനി രാജ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

also read: പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്നറിയാം; സിപിഐ നേതൃയോഗങ്ങള്‍ക്ക് തുടക്കം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.