ETV Bharat / state

ബാലരാമപുരത്ത് കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

author img

By

Published : Dec 14, 2020, 10:26 PM IST

Updated : Dec 14, 2020, 10:38 PM IST

അമിത വേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ചാണ് അപകടം സംഭവിച്ചത്. പാപ്പനംകോട് എസ്റ്റേറ്റ് റോഡില്‍ ജയരാജനാണ് മരിച്ചത്

bike accident in balaramapuram  ബാലരാമപുരം  പാപ്പനംകോട് എസ്റ്റേറ്റ് റോഡ്  കാര്‍ കമ്പി വേലി തകര്‍ത്ത് നടപ്പാതയില്‍ കയറി
ബാലരാമപുരത്ത് കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രകാരൻ മരിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. അമിത വേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ചാണ് അപകടം സംഭവിച്ചത്. പാപ്പനംകോട് എസ്റ്റേറ്റ് റോഡില്‍ ജയരാജനാണ് മരിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് പിന്നില്‍ അതേ ദിശയിലേക്ക് പോകുകയായിരുന്ന ആള്‍ട്ടോ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ബാലരാമപുരത്ത് കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ഇടിയുടെ അഘാതത്തില്‍ ബൈക്ക് യാത്രികന്‍ റോഡരികിൽ സ്ഥാപിച്ചിരുന്ന കമ്പിവേലിയില്‍ തലയിടിച്ച് തൽക്ഷണം മരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാര്‍ കമ്പി വേലി തകര്‍ത്ത് നടപ്പാതയില്‍ കയറി. ഉദയകുമാര്‍ എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളുടെ കൈയ്യില്‍ പരിക്കേറ്റ് പ്ലാസ്റ്ററിട്ടിരുന്ന നിലയിലായിരുന്നു. സംഭവത്തില്‍ നിന്നും തല നാരിഴക്കാണ് മറ്റ് വാഹനയാത്രക്കാരും കാൽനടക്കാരും രക്ഷപ്പെട്ടത്. ബാലരാമപുരം എസ്.ഐ.വിനോദ് കുമാറും സംഘവും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Last Updated : Dec 14, 2020, 10:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.