ETV Bharat / state

സോളാർ തട്ടിപ്പ്; ബിജു രാധകൃഷ്‌ണന് ആറു വർഷം തടവും പിഴയും

കേസുമായി ബന്ധപ്പെട്ട് നാലു വർഷം താൻ ജയിലിനുള്ളിൽ കിടന്നതിനാൽ, ശിക്ഷാ കാലയളവ് കുറക്കണമെന്ന ബിജു രാധകൃഷ്‌ണന്‍റെ അപേക്ഷ കോടതി അംഗീകരിച്ചു.

തിരുവനന്തപുരം  സോളാർ ഉപകരങ്ങളുടെ വിതരണ അവകാശം  സോളാർ കേസ്  മുൻ മുഖ്യമന്ത്രി  ബിജു രാധകൃഷ്‌ണൻ  ആറു വർഷം തടവും പിഴയും  തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ.ജയകൃഷ്ണൻ  . സോളാർ വിതരണ കമ്പനി  ഉമ്മൻ ചാണ്ടിയുടെ പേരിൽ വ്യാജ കത്ത്  സോളാർ തട്ടിപ്പ്  ഉമ്മൻ ചാണ്ടിയുടെ കത്ത് കാട്ടി തട്ടിപ്പ്  solar case  biju radhakrishnan punished six years imprisonment  former cm  oomman chandy  six years imprisonment and penalty
ബിജു രാധകൃഷ്‌ണന് ആറു വർഷം തടവും പിഴയും
author img

By

Published : Oct 1, 2020, 4:15 PM IST

തിരുവനന്തപുരം: സോളാർ ഉപകരങ്ങളുടെ വിതരണ അവകാശം വാങ്ങിക്കാൻ മുൻ മുഖ്യമന്ത്രിയുടെ വ്യാജ കത്ത് കാട്ടി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ബിജു രാധകൃഷ്‌ണന് ആറു വർഷം തടവും പിഴയും. കോടതിയിൽ ബിജു രാധകൃഷ്‌ണൻ കുറ്റം സ്വമേധയാ സമ്മതിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ.ജയകൃഷ്ണനാണ് ഒരു വർഷം മുൻപ് വിചാരണ പൂർത്തിയായ കേസിന്‍റെ വിധി പറഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് നാലു വർഷം താൻ ജയിലിനുള്ളിൽ കിടന്നതിനാൽ, ശിക്ഷാ കാലയളവ് കുറവ് ചെയ്യണമെന്ന പ്രതിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. 2012 ജൂലൈ ഒമ്പതിനാണ് ഉമ്മൻ ചാണ്ടിയെ തന്നെ പ്രധിരോധത്തിലാക്കിയ വിവാദം നടക്കുന്നത്. സോളാർ വിതരണ കമ്പനിയിൽ നിക്ഷേപകരുടെ വിശ്വാസമാർജിക്കാൻ എറണാകുളത്തെ ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ വച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ വ്യാജ കത്ത് ഉണ്ടാക്കി. തുടർന്ന്, തിരുവനന്തപുരം സ്വദേശി റാസിഖ് അലിയുടെ പക്കൽ നിന്നും തവണകളായി 75 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്‌തതിലാണ് ബിജുവിനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്‌തത്. ഈ സ്ഥാപനത്തിന്‍റെ ഉടമ ഫെനിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ഇയാളെ കേസിൽ മാപ്പുസാക്ഷി ആക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.