ETV Bharat / state

'പിന്നിൽ അന്തർസംസ്ഥാന ബസുകളുടെ ലോബി'; റോബിൻ ബസിനെതിരായ നിയമ നടപടി പിന്തുണച്ച് ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ

author img

By ETV Bharat Kerala Team

Published : Nov 25, 2023, 2:19 PM IST

Biju Prabhakar about action against Robin Bus: കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളുടെ നിലനില്‍പ്പിന് സമാന്തര സര്‍വീസ് തടയണം എന്നും നടപടി എടുത്തതിൽ പിന്തുണയ്‌ക്കുന്നുവെന്നും ബിജു പ്രഭാകർ എംവിഡി ഉദ്യോഗസ്ഥർക്ക് സന്ദേശം അയച്ചു.

Biju Prabhakar supports action against robin bus  Biju Prabhakar robin bus  action against robin bus  Biju Prabhakar ksrtc robin bus issue  റോബിൻ ബസിനെതിരായ നിയമ നടപടി  ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ  ബിജു പ്രഭാകർ റോബിൻ ബസ് വിഷയം  കെഎസ്ആർടിസി റോബിൻ ബസ് സർവീസ്  റോബിൻ ബസ് സർക്കാർ നടപടി  ksrtc robin bus issue  robin bus mvd issue  എംവിഡി റോബിൻ ബസ് വിഷയം
Biju Prabhakar supports action against robin bus

തിരുവനന്തപുരം: റോബിൻ ബസിനെതിരായ നിയമ നടപടിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പിന്തുണച്ച് ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ (Biju Prabhakar about action against Robin Bus). കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളുടെ നിലനില്‍പ്പിന് സമാന്തര സര്‍വീസ് തടയണം എന്നാണ് ബിജു പ്രഭാകർ പറഞ്ഞത്. ബിജു പ്രഭാകർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അയച്ച വാട്‌സ്‌ആപ്പ് സന്ദേശത്തിലാണ് പിന്തുണ അറിയിച്ചത്.

കെഎസ്ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും നിലനില്‍പ്പിന് സമാന്തര സര്‍വീസ് തടയണം. ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമാണ് നടന്നത്. ഇതിന് പിന്നിൽ അന്തർസംസ്ഥാന ബസുകളുടെ ലോബിയാണെന്നും ബിജു പ്രഭാകർ പറഞ്ഞു.

സംസ്ഥാന ബസ് ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. റോബിൻ ബസിനെതിരായ നടപടിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വലിയ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർക്ക് പിന്തുണ അറിയിച്ച് ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ സന്ദേശം അയച്ചത്.

റോബിൻ ബസിനെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥർക്ക് എല്ലാ പിന്തുണയും നൽകുന്നു. നമ്മുടെ സമുദ്രത്തിൽ നിന്നും മീൻ വാരി മടങ്ങുന്ന വിദേശ കപ്പലുകളെ പോലെയാണ് ഇത്തരം സമാന്തര സർവീസുകൾ പ്രവർത്തിക്കുന്നതെന്നും ഇത് കെഎസ്ആർടിസിയും സ്വകാര്യ ബസ് മേഖലയെയും തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also read: റോബിൻ ബസ് വിഷയം കെഎസ്ആർടിസിയെ തകർക്കുമോ? ആഞ്ഞടിച്ച് ബിഎംഎസ്

കെഎസ്ആർടിസിയെ തകർക്കാനുള്ള ഒത്തുകളി (BMS About Robin Bus and KSRTC issue): റോബിൻ ബസ് വിഷയം കെഎസ്ആർടിസിയെ തകർക്കാനായി സർക്കാരും സ്വകാര്യ ബസ് ലോബികളുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ബിഎംഎസ് ആരോപണം ഉന്നയിച്ചിരുന്നു. റോബിൻ ബസ് വിഷയവുമായി ബന്ധപ്പെട്ട് വിളിച്ച വാർത്ത സമ്മേളനത്തിലാണ് ബിഎംഎസ്‌ ജനറൽ സെക്രട്ടറി എസ് അജയകുമാറിൻ്റെ പ്രസ്‌താവന.

കെഎസ്ആർടിസിയെ ബോധപൂർവമായി തകർക്കാനുള്ള ശ്രമമാണിത്. ബോർഡ് വച്ച് സർവീസ് നടത്താൻ സ്റ്റേജ് ക്യാരേജായ കെഎസ്ആർടിസിക്ക് മാത്രമാണ് അവകാശമുള്ളത്. സർക്കാർ ഇടപെട്ടില്ലങ്കിൽ ബിഎംഎസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അജയകുമാർ പറഞ്ഞു.

അഗ്രഗറ്റീവ് ലൈസൻസിന്‍റെ പേര് പറഞ്ഞ് ഒരു ബസിൻ്റെ വിഷയം ബോധപൂർവ്വം ഉയർത്തി കാണിച്ച് കെഎസ്ആർടിസിയുടെ കണ്ണായ അന്തർ സംസ്ഥാന റൂട്ടുകൾ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമമാണിത്. രാജ്യത്തുള്ള നിയമം വച്ച് റോബിൻ ബസിന് ഇത്തരത്തിൽ സർവീസ് നടത്താൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞെങ്കിലും വാഹനം പിടിച്ചെടുക്കാതെ പൊതുജനത്തിന് മുന്നിൽ പ്രഹസന നടപടി മാത്രമാണ് സർക്കാർ സ്വീകരിക്കുന്നത്.

കെഎസ്ആർടിസിയുടെ ദീർഘദൂര അന്തർ സംസ്ഥാന റൂട്ടുകൾ റോബിൻ ബസ് വിഷയത്തിന്‍റെ മറവിൽ സർക്കാരിന്‍റെ സാമ്പത്തിക ബാധ്യത കൂടി ചൂണ്ടിക്കാണിച്ച് വാടകയ്ക്ക് കൊടുക്കുന്നതിനുള്ള നീക്കമാണിത്. കെഎസ്ആർടിസിക്ക് മാത്രം അവകാശപ്പെട്ട അന്തർ സംസ്ഥാന ദീർഘദൂര സർവീസുകൾ കൂടുതൽ ബസുകൾ എടുത്ത് കെഎസ്ആർടിസി തന്നെ നടത്തണമെന്ന് ബിഎംഎസ് പറഞ്ഞു.

Also read: 'എന്നു തീരും കഷ്‌ടകാലം'; റോബിന്‍ ബസിനും ഉടമയ്ക്കും എംവിഡി പീഡനം,ബസ് സര്‍വീസ് മുടക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.