തിരുവനന്തപുരം : കേരള സർവകലാശാലയുടെ ഭരത് മുരളി നാടകോത്സവം മാർച്ച് 30 മുതൽ ഏപ്രിൽ നാല് വരെ സംഘടിപ്പിക്കുന്നു. കേരള സർവകലാശാല സെനറ്റ് ഹാളിൽ ആറ് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഭാഗമായി പുസ്‌തകോത്സവവും വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ഉണ്ടാകും. ആദ്യ ദിനം വൈകുന്നേരം 5: 30 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്‌ഘാടനം നിർവഹിക്കും. പ്രവേശനം സൗജന്യമാണ്.
തിയേറ്റർ - നാടകങ്ങൾ - സമയക്രമം - കഥ
- തിരുവനന്തപുരം സൗപർണിക - ' ഇതിഹാസം ' - ( 30/ 03 / 2023) 6:45pm - ഷേക്‌സ്‌പിയര്‍ സഹിച്ച ത്യാഗങ്ങളെ ആസ്‌പദമാക്കി അവതരിപ്പിക്കുന്ന നാടകം.
- ശാസ്‌താംകോട്ട ഇടം നാടക വേദി - ' ആർട്ടിക് ' (31/03/2023) 6:45pm - ഭൂഗുരുത്വാകർഷണം നഷ്‌ടപ്പെട്ട കർഷകന്‍റെ കഥ പറയുന്ന നാടകം. ഭൂതകാലങ്ങളുടെ തടവറയിൽ കഴിയുന്ന കർഷകന്‍റെ വർത്തമാനകാലമാണ് നാടകം ചർച്ച ചെയ്യുന്നത്.
- സൂര്യ തിയേറ്റർ ഗ്രൂപ്പ് - ' പ്രേമ ലേഖനം ' - (01/ 04/ 2023) 5:00 pm - വൈക്കം മുഹമ്മദ് ബഷീറിന്‍റെ ചെറുകഥയെ ആസ്‌പദമാക്കി അവതരിപ്പിക്കുന്ന നാടകം.
- മലപ്പുറം ലിറ്റിൽ എർത്ത് സ്‌കൂൾ ഓഫ് തിയേറ്റർ - ' ദ വില്ലന്മാർ ' - (01/ 04/ 2023) 6:45 pm - അനേകം ചെറുനാടകങ്ങൾ കോർത്തുണ്ടാക്കിയ ഒരു നാടകമാല.
- ലിറ്റിൽ എർത്ത് സ്‌കൂൾ ഓഫ് തിയേറ്റർ - ' മാർത്താണ്ഡന്‍റെ സ്വപ്‌നങ്ങൾ ' - (02/ 04/ 2023) 5: 00pm - യുവത്വത്തിന്‍റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ആകുലതകളും സമകാലീന ലോകത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് ഈ നാടകം ചർച്ച ചെയ്യുന്നു.
- കനൽ സാംസ്‌കാരിക വേദി - ' സോവിയറ്റ് സ്റ്റേഷൻ കടവ് ' - (02/ 04/ 2023) 6:45 pm - അധികാരമോഹത്തിന്‍റെ സുഖം സിരകളിലേക്ക് ഒഴുകിയിറങ്ങിയാൽ അതിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് ഒരിക്കലും ഉണ്ടാവുകയില്ല എന്ന ആശയത്തെ ആസ്‌പദമാക്കിയുള്ള നാടകം.
- തിയേറ്റർ നാടകസംഘം കേരള സർവകലാശാല മലയാളം വിഭാഗം - ' സിംഹാരരവം ഘോരാരവം ' - (03/ 04/ 2023) 5:00pm - തിരുവിതാംകൂർ ചരിത്രത്തിൽ നിന്ന് എഴുതിയ മാർത്താണ്ഡവർമ നോവലിലെ സുഭദ്ര എന്ന കഥാപാത്രത്തെ മുൻനിർത്തിയുള്ള നാടകം.
- പോസിറ്റീവ് ഫ്രെയിംസ് - ' തോമ കറിയ കറിയ തോമ ' - (03/ 04/ 2023) 6:45pm - വട്ടിപ്പലിശക്കാരനായ തോമയുടെയും അയാളുടെ മകൻ നീതിമാനായ കറിയയുടെയും അയാളുടെ മകനും തൊഴിൽരഹിതനുമായ ജോയലിന്‍റെയും കഥ.
- നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിലെ വനിത സംഘം - ' തീണ്ടാരി പച്ച ' - (04/ 04/ 2023) 6:45 pm - പെണ്ണുടലുകളുടെ അടിച്ചമർത്തപ്പെട്ട രാഷ്‌ട്രീയം പരിശോധിക്കുന്ന നാടകം.
ഏപ്രിൽ ഒന്നുമുതൽ മൂന്ന് വരെ വൈകുന്നേരം ആറ് മണിക്ക് വിവിധ വിഷയങ്ങളിലായി സജിത മഠത്തിൽ, സർക്കസ് തിയേറ്റർ, പ്രൊഫസർ അലിയാർ എന്നിവരുടെ ക്ലാസുകൾ സംഘടിപ്പിക്കും.