ETV Bharat / state

വിലകുറഞ്ഞ മദ്യവുമായി ബെവ്‌കോ; 'മലബാര്‍ ബ്രാന്‍ഡി' ആറുമാസത്തിനുള്ളില്‍ വിപണിയിലെത്തും

author img

By

Published : Jul 16, 2022, 5:28 PM IST

വില കുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം നേരിടുന്നതിനിടെയാണ് ബെവ്‌കോ നേരിട്ട് മദ്യ നിര്‍മാണത്തിനൊരുങ്ങുന്നത്

malabar brandy in kerala  Bevco cheap rate liquor in kerala  വിലകുറഞ്ഞ മദ്യവുമായി ബെവ്‌കോ  മലബാര്‍ ബ്രാന്‍ഡി വിപണിയിലിറക്കും  വില കുറഞ്ഞ പുതിയ മദ്യം നിര്‍മിച്ച് വിപണിയിലിറക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍  കേരള ബിവറേജസ് കോര്‍പ്പറേഷന്‍
വിലകുറഞ്ഞ മദ്യവുമായി ബെവ്‌കോ; മലബാര്‍ ബ്രാന്‍ഡി ആറുമാസത്തിനുള്ളില്‍ വിപണിയിലിറക്കും

തിരുവനന്തപുരം: 'ജവാന്' പിന്നാലെ 'മലബാര്‍' എന്ന പേരില്‍ വില കുറഞ്ഞ പുതിയ മദ്യം നിര്‍മിച്ച് വിപണിയിലിറക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍. പാലക്കാട് സ്ഥിതി ചെയ്യുന്ന മലബാര്‍ ഡിസ്റ്റലറീസ് ലിമിറ്റഡിലാണ് പുതിയ മദ്യ നിര്‍മാണത്തിന് കോര്‍പ്പറേഷന്‍ തയ്യാറെടുക്കുന്നത്. മലബാര്‍ ബ്രാന്‍ഡി എന്ന പേരിലാണ് നിര്‍മാണം.

സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് ബെവ്‌കോ നേരിട്ട് മദ്യ നിര്‍മാണത്തിലേക്ക് കടക്കുന്നത്. പുതുതായി ചുമതലയേറ്റ എം.ഡി യോഗേഷ് ഗുപ്‌ത സര്‍ക്കാരിന് സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ചാണ് ബെവ്‌കോയ്ക്ക്‌ മദ്യ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ബിവറേജസ് കോര്‍പ്പറേഷന്‍റെ അനുബന്ധ സ്ഥാപനമായിട്ടായിരിക്കും മലബാര്‍ ഡിസ്റ്റലറീസ് ലിമിറ്റഡ് പ്രവര്‍ത്തിക്കുക.

ഒരു ലിറ്റര്‍ മദ്യത്തിന് 600 രൂപ: മദ്യം നിര്‍മിക്കുന്നതിനാവശ്യമായ പ്ലാന്‍റിന്‍റെ നിര്‍മാണം ആറുമാസത്തിനുള്ളില്‍ ആരംഭിക്കും. പ്രതിദിനം 10,000 മുതല്‍ 15,000 കേസ് (ഒരു കേസ് ഒന്‍പത് ലിറ്റര്‍) മദ്യം നിര്‍മിക്കാനാണ് ആലോചിക്കുന്നത്. ഒരു ലിറ്റര്‍ മദ്യത്തിന് ഏകദേശം 600 രൂപ നിരക്കില്‍ നല്‍കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യം. നിലവില്‍, തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ലമിറ്റഡ് നിര്‍മിക്കുന്ന ജവാന്‍ റം ആണ് ബിവറേജസ് കോര്‍പ്പറേഷന് സ്വന്തമായുള്ളത്.

പ്രതിദിനം 10,000 കേസ് ജവാന്‍ മദ്യമാണ് മൂന്ന് പ്ലാന്‍റുകളില്‍ നിന്നുമായി ഉത്പാദിപ്പിക്കുന്നത്. പുതിയ രണ്ടു പ്ലാന്‍റുകള്‍ കൂടി സ്ഥാപിച്ച് പ്രതിദിന ജവാന്‍ ഉത്പാദനം 15,000 കേസ് ആക്കി വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. നേരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണുയര്‍ന്നത്. വില കൂടിയ മദ്യത്തിന്‍റെ വില്‍പന പ്രോത്സാഹിപ്പിക്കുന്ന ബെവ്‌കോ അധികൃതരുടെ സമീപനം ഉപഭോക്താക്കളുടെ കടുത്ത എതിര്‍പ്പിനും ഇടയാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.