തിരുവനന്തപുരം: വന്യ ജീവികൾ കാടറിങ്ങുന്ന പ്രശ്നം പരിഹരിക്കുന്നതിനായി 620 കോടിയുടെ പദ്ധതി തായ്യാറാക്കിയിട്ടുണ്ടെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബെന്നിച്ചന്‍ തോമസ്. മുൻ സി.എഫ്.ഒ പി.കെ. കേശവൻ തുടക്കം കുറിച്ച എല്ലാ പദ്ധതികളും പ്രവർത്തനങ്ങളും കാര്യക്ഷമമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്‍റെ വനം വകുപ്പ് തലവനായി സ്ഥാനം ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻഗാമി ചെയ്ത കാര്യങ്ങൾ തുടരുകയാണ് ചെയ്യുക. പങ്കാളത്തി വനപരിപാലനത്തിന് മുൻഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദിവാസി ഭൂമിയിൽ വീട് വയ്ക്കുന്നത്തിലെ പരാതിയുമായി ബന്ധപ്പെട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്.
കായ് ഫലങ്ങള്‍ നട്ടുവളർത്തിയവര്‍ക്ക് വിഭവങ്ങള്‍ പൂർണമായും ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനം വകുപ്പുമായി ബന്ധപ്പെട്ട് 10 വർഷത്തേക്കുള്ള പദ്ധതിയും തായ്യാറാക്കിയിരിട്ടുണ്ട്. ഇവ സർക്കാരിനും പ്ലാനിങ് ബോർഡഡിനും സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.