ETV Bharat / state

Benny Behanan| ജി ശക്തിധരൻ ആരോപണം ഉന്നയിച്ചത് പിണറായി വിജയനെതിരെ, കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടും; ബെന്നി ബെഹനാന്‍

ആരോപണത്തിൽ അന്വേഷണം നടത്തി തെറ്റാണെങ്കിൽ ശക്തിധരനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാണിക്കണമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു

Benny Behanan on Sakthidharan allegation  Sakthidharan allegation  Sakthidharan allegation on CPM leaders  Benny Behanan  Benny Behanan MP  ജി ശക്തിധരൻ  ബെന്നി ബെഹനാന്‍
ബെന്നി ബെഹനാന്‍
author img

By

Published : Jun 30, 2023, 1:48 PM IST

Updated : Jun 30, 2023, 1:56 PM IST

ബെന്നി ബെഹനാന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ പനയോല പായയിൽ രണ്ട് കോടി 35 ലക്ഷം രൂപ കൊണ്ടു പോയെന്ന ആരോപണം മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളതാണെന്ന് ബെന്നി ബെഹനാൻ എംപി. ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. തിരുവനന്തപുരം മുതൽ ടൈം സ്ക്വയർ വരെ പ്രശസ്‌തനായ വ്യക്തി എന്നാണ് പറഞ്ഞിട്ടുള്ളത്.

ടൈം സ്ക്വയറിൽ പോയ ഇന്ന് സിപിഎമ്മിലെ ഏറ്റവും പ്രമുഖനായ വ്യക്തി മുഖ്യമന്ത്രിയാണ്. രാഷ്‌ട്രീയ എതിരാളികളുടെ ആക്രമണത്തെ തുടർന്ന് എറണാകുളത്ത് ചികിത്സ നേടിയ എംഎൽഎ പി ജയരാജനാണ്. അന്ന് ഒപ്പം ഉണ്ടായിരുന്ന ഇന്നത്തെ മന്ത്രിസഭയിലെ അംഗം ആരെന്നത് അന്വേഷിച്ച് കണ്ടെത്തണമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

ഒരുപായ കൊണ്ടും മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആരോപണം മറച്ചു വയ്ക്കാൻ കഴിയില്ല. ആരോപണത്തിൽ അന്വേഷണം നടത്തി തെറ്റാണെങ്കിൽ ശക്തിധരനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാണിക്കണം. സീസറുടെ ഭാര്യയും സംശയത്തിന് അതീതനായിരിക്കണം. ഇത് മുഖ്യമന്ത്രിക്കും ബാധകമാണ്. ആരോപണം നേരിടാൻ ഇരട്ടച്ചങ്കൊന്നും വേണ്ട വളയാത്ത ഒരു നട്ടെല്ല് മതി എന്നും ബെന്നി ബെഹനാന്‍ വിമര്‍ശിച്ചു.

കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം വന്നപ്പോൾ ധൈര്യത്തോടെ അന്വേഷണം നേരിട്ടിട്ടുണ്ട്. അത് മുഖ്യമന്ത്രി മനസിലാക്കണമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. പൊതുസമൂഹത്തിൽ നിലനിൽക്കുന്ന സംശയങ്ങൾക്ക് വ്യക്തത വരുത്തേണ്ടത് സിപിഎമ്മും സർക്കാരുമാണ്. അതിനുള്ള ആർജ്ജവം കാണിക്കാൻ തയ്യാറാകണം. എല്ലാ ഗുരുതര വിഷയത്തിലും മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി.

നരേന്ദ്രമോദിക്ക് പഠിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ശക്തിധരന്‍റെ ആരോപണം സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയെങ്കിലും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. പരാതിയിൽ നടപടി സ്വീകരിച്ചു എന്ന് വാർത്തകൾ മാത്രമാണ് കണ്ടത്. എന്നാൽ പരാതിക്കാരന് ഇതു സംബന്ധിച്ച് ഒരു വിവരവും പൊലീസ് നൽകിയിട്ടില്ല. ഒരു എംപി എന്ന നിലയിൽ പ്രധാനമന്ത്രിക്കും പരാതി കൊടുത്താൽ പോലും മറുപടി ലഭിക്കും. എന്നാൽ ഇവിടെ അതുണ്ടായില്ല. ഈ നടപടിക്കെതിരെ എംപി എന്ന നിലയിൽ പരാതി നൽകാൻ കഴിയുന്നിടത്തെല്ലാം പരാതി നൽകുമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

ഈ വിഷയത്തിൽ നിയമ പോരാട്ടം തുടരും. വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകും. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനും സിബിഐക്കുമാണ് പരാതി നൽകുക. സാമ്പത്തിക ആരോപണം കൂടിയുള്ളതിനാൽ ആദ്യം ഇഡിക്കാകും പരാതി നൽകുകയെന്ന് ബെന്നി ബെഹനാൻ പറഞ്ഞു.

ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്ന തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ നിന്ന് രണ്ട് കവറുകൾ വാങ്ങിയെന്ന ആരോപണം ഗുരുതരമാണ്. വിഎസ് അച്യുതാനന്ദന്‍റെ നേതൃത്വത്തിൽ ആ സ്വകാര്യ ഹോട്ടലിനെതിരെ സമരം നടത്തുമ്പോഴാണ് പണം അടങ്ങിയ കവറുകൾ പ്രസ്‌തുത വ്യക്തി കൈപ്പറ്റിയിരിക്കുന്നത്. വിഎസിനെയും ചതിക്കുകയാണ് ചെയ്‌തിരിക്കുന്നത്. ഇതിനെല്ലാം സിപിഎം മറുപടി പറയുക തന്നെ വേണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

Last Updated : Jun 30, 2023, 1:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.