തിരുവനന്തപുരം: കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു. കുളത്തുമ്മൽ എൽപിഎസിൽ നടന്ന ചടങ്ങിൽ വിതരണ ഉദ്‌ഘാടനം കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജിത എസ് നിർവഹിച്ചു. ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. സനിൽകുമാർ, നിർവഹണ ഐടിഡിസി സൂപ്പർവൈസർ സുധാരാജ് തുടങ്ങിയവർ പങ്കെടുത്തു.
പത്ത് വാർഡുകളിൽ ഉൾപ്പെട്ട വയോജനങ്ങൾക്കാണ് കട്ടിൽ വിതരണം ചെയ്‌തത്. ഒരു വാർഡിൽ അഞ്ച് കട്ടിൽ വീതം വിതരണം ചെയ്‌തു. അതാത് വാർഡ് മെമ്പർമാർ കണ്ടെത്തിയ വൃദ്ധർ, ഹൃദ്രോഗികൾ, പരാലിസിസ് രോഗികൾ, കാൻസർ രോഗികൾ തുടങ്ങിയവർക്കാണ് കട്ടിലുകൾ നൽകിയത്. നിലവിൽ 300 ഓളം കട്ടിലുകളാണ് വിതരണം ചെയ്‌തത്. ക്ഷേമകാര്യ ചെയർമാൻ എം.ആർ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.