ETV Bharat / state

മയക്കുവെടിയേറ്റ് 50 മിനിറ്റ് വെള്ളത്തിനടിയില്‍; വനംവകുപ്പിനെതിരെ ആരോപണം ശക്തം, അന്വേഷിക്കുമെന്ന് മന്ത്രി - തിരുവനന്തപുരം വെള്ളനാട്ടില്‍ കരടി കിണറ്റില്‍ വീണു

കിണറ്റില്‍ വീണ കരടി ചത്തതോടെയാണ് വനംവകുപ്പ് അധികൃതരുടെ രക്ഷാപ്രവര്‍ത്തനത്തിലെ ആസൂത്രണ പിഴവിനെതിരെ ആരോപണം ശക്തമായത്

Bear falls into well  Bear falls into well allegations against forest  വനംവകുപ്പിനെതിരെ ആരോപണം ശക്തം  വനംവകുപ്പ്  വനംവകുപ്പിനെതിരെ ആരോപണം
വനംവകുപ്പിനെതിരെ ആരോപണം
author img

By

Published : Apr 20, 2023, 4:04 PM IST

തിരുവനന്തപുരം: വെള്ളനാട് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ് കരടി ചത്ത സംഭവത്തില്‍ വനംവകുപ്പിന്‍റെ ആസൂത്രണത്തില്‍ പിഴവെന്ന് ആരോപണം. കരടി അകപ്പെട്ട കിണറിന്‍റെ ആഴം മനസിലാക്കുന്നതിലും വല ക്രമീകരിക്കുന്നതിലും വീഴ്‌ചയുണ്ടായെന്നാണ് ആരോപണം. ഇന്നലെ രാത്രി 12.30ന് വെള്ളനാട് കണ്ണമ്പള്ളിയില്‍ പ്രഭാകരന്‍ എന്നയാള്‍ വാടകക്ക് താമസിക്കുന്ന വീട്ടിലെ കിണറ്റിലാണ് കരടി വീണത്.

പ്രഭാകരന്‍റെ അയല്‍വാസിയായ വിജയന്‍റെ വീട്ടിലെ കോഴിക്കൂട് തകര്‍ത്ത് കോഴികളെ പിടികൂടാന്‍ കരടി ശ്രമിച്ചിരുന്നു. കൂട് തകര്‍ത്തതോടെ കോഴികളും തൊഴുത്തിലുണ്ടായിരുന്ന പശുവും ബഹളമുണ്ടാക്കി. ഇതുകേട്ടെത്തിയവര്‍ കണ്ടത്, കൂട് തകര്‍ന്ന നിലയിലും സമീപത്ത് രണ്ട് കോഴികള്‍ ചത്ത നിലയിലുമായിരുന്നു. ഇതേതുടര്‍ന്ന് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കരടിയെ കണ്ടത്.

രക്ഷപ്രവര്‍ത്തനം തുടങ്ങിയത് പുലര്‍ച്ചെ: ആളുകളുടെ ബഹളം കേട്ട് ഭയന്നോടിയപ്പോള്‍ കിണറ്റില്‍ വീണതാകാമെന്നാണ് നിഗമനം. നാട്ടുകാര്‍ ഉടന്‍ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പിന്‍റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിനിടെ പല തവണ കരടി മുകളിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും വഴുതി കിണറ്റിലേക്ക് തന്നെ വീണു. ശേഷം, കിണറിന്‍റെ വശങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു കരടി. വലിപ്പമുള്ള കരടിയായതിനാല്‍ തനിയെ കയറി കരയിലെത്തിയാല്‍ നാട്ടുകാരെ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ കിണറിന് മുകളില്‍ വനംവകുപ്പ് വല സ്ഥാപിച്ചു.

ALSO READ | VIDEO | തിരുവനന്തപുരത്ത് ജനവാസമേഖലയിലെ കിണറ്റിൽ അകപ്പെട്ട് കരടി ; മയക്കുവെടിവച്ചതോടെ മുങ്ങി, പുറത്തെത്തിക്കാന്‍ ഊര്‍ജിത ശ്രമം

പുലര്‍ച്ചെയോടെയാണ് മയക്കുവെടിവച്ച് പിടികൂടാന്‍ ശ്രമം തുടങ്ങിയത്. വനംവകുപ്പിന്‍റെ ആവശ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി ഡോക്‌ടര്‍ ജേക്കബ് അലക്‌സാണ്ടറിനോട് സംഭവസ്ഥലത്തെത്താന്‍ മൃഗശാല ഡയറക്‌ടര്‍ നിര്‍ദേശം നല്‍കി. സ്ഥലത്തെത്തിയ ഡോക്‌ടര്‍ വനംവകുപ്പുമായി ചര്‍ച്ച ചെയ്‌ത് കരടിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വലയില്‍ കുരുക്കി പുറത്തെത്തിച്ചാല്‍ വലകൂടി ആക്രമിക്കാന്‍ സാധ്യതയുണ്ടന്ന് വിലയിരുത്തലിലാണ് മയക്കുവെടിവയ്ക്കാന്‍ തീരുമാനിച്ചത്.

കരടിയുടെ ഭാരം താങ്ങാനാവാതെ വല: മയക്കുവെടി വയ്ക്കുന്നതിന് മുന്‍പ് കിണറ്റിലെ വെള്ളം വറ്റിക്കാന്‍ ശ്രമിച്ചെങ്കിലും കരടി മോട്ടറിന്‍റെ വയര്‍ കടിച്ചുമുറിച്ചതിനാല്‍ ഈ ശ്രമം പാളി. ഇതേത്തുടര്‍ന്നാണ് വലയില്‍ കുരുക്കിയ ശേഷം മയക്കുവെടിവയ്ക്കാന്‍ നടപടി തുടങ്ങിയത്. ആദ്യമയക്കുവെടി കരടിയുടെ ദേഹത്ത് കൊണ്ടില്ല. രണ്ടാമത്തെ മയക്കുവെടിയാണ് കരടിയുടെ ശരീരത്തില്‍ ഏറ്റത്.

വെടിയേറ്റതോടെ മയങ്ങാന്‍ തുടങ്ങിയ കരടിയെ മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമം തുടങ്ങി. ഭാരമേറിയ കരടിയെ ഉയര്‍ത്താന്‍ തരത്തിലുള്ള ശേഷി വലയ്‌ക്കുണ്ടായിരുന്നില്ല. ഇതോടെ വലയുടെ ഒരുവശത്തുകൂടി കരടി കിണറ്റില്‍ വീണ് വെള്ളത്തില്‍ മുങ്ങി. വെള്ളത്തിനടിയില്‍ നിന്നും കരടിയെ പൊക്കിയെടുക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കിണറ്റിലിറങ്ങിയെങ്കിലും ശ്വാസം ലഭിക്കാത്ത സ്ഥിതി വന്നതോടെ മുകളിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മയക്കുവെടിവച്ച് കരടി പൂര്‍ണമായും മയങ്ങിയോ എന്ന കാര്യത്തിലും സംശയമുണ്ടായതിനാല്‍ പിന്നീട് ആരും കിണറ്റിലേക്ക് ഇറങ്ങിയില്ല. അരമണിക്കൂറിന് ശേഷം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങിയാണ് കരടിയെ പുറത്തെത്തിച്ചത്. 50 മിനിറ്റ് വെള്ളത്തില്‍ മുങ്ങിക്കിടന്ന ശേഷമാണ് കരടിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കരടി ചത്തതായി സ്ഥിരീകരിച്ചത്.

കിണറ്റിലെ വെള്ളത്തിലെ അളവ്, വല ക്രമീകരിച്ചതിലെ വീഴ്‌ച, കരടി മയങ്ങുന്ന സമയം കണക്കാക്കുന്നതിലെ കാലതാമസം തുടങ്ങിയവയാണ് വനം വകുപ്പിനെതിരെ ഉയരുന്ന ആരോപണങ്ങള്‍. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.