തിരുവനന്തപുരം: കോടതിയിൽ രഹസ്യമൊഴിക്കൊപ്പം നല്‍കിയത് റെക്കോർഡ് ചെയ്‌ത അതേ ശബ്‌ദ രേഖ തന്നെയെന്ന് ബിജു രമേശ്. എന്നാൽ ഇതുവരെ അത് പരിശോധിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന് കേസിന് ആവശ്യമായവ മാത്രം ഉൾപ്പെടുത്തി എഡിറ്റ് ചെയ്‌ത ശബ്‌ദ രേഖയാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. എഡിറ്റ് ചെയ്‌തതാണെന്ന് പറഞ്ഞു കൊണ്ടു തന്നെയാണ് കൊടുത്തത്. ചെന്നിത്തലക്കെതിരെ കേസ് എടുക്കുമെന്നായപ്പോൾ തന്നെ സമ്മർദത്തിലാക്കാനാണ് നീക്കമെന്നും ബിജു രമേശ് വ്യക്തമാക്കി. തന്നെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും കേസിന് പിന്നിൽ ചെന്നിത്തലയുടെ വക്കീൽ തന്നെയാണെന്നും ബിജു രമേശ് ആരോപിച്ചു.
കോടതിയിൽ നല്‍കിയത് റെക്കോർഡ് ചെയ്‌ത അതേ ശബ്‌ദ രേഖ തന്നെയെന്ന് ബിജു രമേശ് - trivandrum
അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന് കേസിന് ആവശ്യമായവ മാത്രം ഉൾപ്പെടുത്തി എഡിറ്റ് ചെയ്‌ത ശബ്‌ദ രേഖയാണ് നൽകിയത്. എഡിറ്റ് ചെയ്‌തതാണെന്ന് പറഞ്ഞ് തന്നെയാണ് കൊടുത്തതെന്ന് ബിജു രമേശ് വ്യക്തമാക്കി