തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ മന്ത്രിമാർക്കെതിരായ അന്വേഷണ അനുമതിയിൽ കൂടുതൽ രേഖകൾ ആവശ്യപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുൻ എക്സൈസ് മന്ത്രി കെ. ബാബു, ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാർ എന്നിവർക്ക് എതിരായ അഴിമതി ആരോപണം അന്വേഷിക്കാൻ ആണ് സർക്കാർ ഗവർണറുടെ അനുമതി തേടിയത്.
കേസുമായു ബന്ധപ്പെട്ട് വിജിലൻസ് ഐ.ജി രാജ്ഭവനിൽ നേരിട്ട് എത്തി വിശദീകരണം നൽകി. അതേസമയം അന്വേഷണ അനുമതി നൽകുന്നതിന് കൂടുതൽ രേഖകൾ വേണമെന്നാണ് ഗവർണറുടെ നിലപാട്. കേസിൽ അന്വേഷണ അനുമതി നൽകരുത് എന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ഗവർണർക്ക് കത്തു നൽകിയിരുന്നു. മൂന്ന് തവണ അന്വേഷണം നടത്തിയ കേസ് ആണെന്നു ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിപക്ഷ നേതാവിന്‍റ കത്ത്. ബാറുകൾ തുറക്കാൻ മന്ത്രിമാരായിരുന്ന കെ. ബാബുവിനും വി.എസ്. ശിവകുമാറിനും പണം നൽകി എന്ന ബാറുടമ ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ ആണ് കേസിന് ആധാരം.