തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി. മറ്റ് ജില്ലകളിലും ഈ ദിവസങ്ങളിലായിരിക്കും ബാങ്കുകളുടെ പ്രവർത്തം. ട്രിപ്പിൾ ലോക്ക് ഡൗണുള്ള ജില്ലകളിൽ പത്രം, പാൽ എന്നിവ രാവിലെ എട്ട് മണി വരെ വിതരണം ചെയ്യാം. മത്സ്യ വിൽപ്പനയും ഈ സമയത്ത് നടത്താം.
നേരത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ സാധാരണ ബാങ്കുകളും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ സഹകരണ ബാങ്കുകളും പ്രവർത്തിക്കാനായിരുന്നു അനുമതി. എന്നാൽ ബാങ്കുകൾ സുഗമമായി പ്രവർത്തിക്കാൻ എല്ലായിടത്തും ഒരു പോലെ പ്രവർത്തിക്കേണ്ടതുള്ളത് കൊണ്ടാണ് നിലവിലത്തെ തീരുമാനം.
സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുക. അകത്തേക്കും പുറത്തേക്കും പോകാൻ ഒരു വഴി മാത്രമെ ട്രിപ്പിൾ ലോക്ക്ഡൗൺ മേഖലകളിൽ ഉണ്ടാകൂ.
കൂടുതൽ വായനയ്ക്ക്: നാല് ജില്ലകളിൽ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ക്ഡൗൺ