ETV Bharat / state

ബാങ്ക് ലയനത്തില്‍ പ്രതിഷേധിച്ച് ജീവനക്കാർ - പ്രതിഷേധവുമായി പൊതുമേഖല ബാങ്ക് ജീവനക്കാർ

സെപ്റ്റംബര്‍ 26, 27 തിയതികളില്‍ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടനകളുടെ ധര്‍ണ

കേന്ദ്ര സര്‍ക്കാരിന്‍റെ ബാങ്ക് ലയനം; പ്രതിഷേധവുമായി പൊതുമേഖല ബാങ്ക് ജീവനക്കാർ
author img

By

Published : Sep 21, 2019, 8:51 AM IST

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ബാങ്ക് ലയനത്തിനെതിരെ പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ പ്രതിഷേധം ശക്തമായി. രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാന കേന്ദ്രങ്ങളിലും നടത്തുന്ന ധര്‍ണയുടെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിൽ ധര്‍ണ സംഘടിപ്പിച്ചു. നേരത്തെ നടന്ന ബാങ്ക് ലയനങ്ങള്‍ പ്രയോജനം ഉണ്ടായില്ലെന്നാണ് സംഘടനകളുടെ ആക്ഷേപം.

സെപ്റ്റംബര്‍ 26, 27 തിയതികളില്‍ രാജ്യവ്യാപകമായി പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുകയാണ്. കിട്ടാക്കടം പിരിച്ചെടുക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുക, രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ബാങ്ക് ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, ന്യൂ പെന്‍ഷന്‍ സ്‌കീം മാറ്റി പെന്‍ഷന്‍ പഴയപടി ആക്കുക, പൊതുമേഖല ബാങ്കുകളിലെ ഇടപാടുകാരുടെ സര്‍വീസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, ബാങ്കുകളില്‍ മതിയായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങല്‍ ഉന്നയിച്ചാണ് പണിമുടക്ക്.

Intro:കേന്ദ്ര സര്‍ക്കാരിന്റെ ബാങ്ക് ലയനത്തിനെതിരെ പൊതുമേഖല ബാങ്കുകളിലെ ജീവനക്കാരുടെ പ്രതിഷേധം ശക്തമായി. ഈ മാസം 26 , 27 തിയതികളില്‍ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി. രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാന കേന്ദ്രങ്ങളിലും നടത്തുന്ന ധര്‍ണയുടെ ഭാഗമായാണ് സെക്രട്ടറിയേറ്റിനു മുന്നിലും ധര്‍ണ സംഘടിപ്പിച്ചത്.ഇതിനു മുന്നേ നടന്ന ബാങ്ക് ലയനങ്ങള്‍ കൊണ്ട് ഉദ്ദേശിച്ച പ്രയോജനം ഉണ്ടായില്ലെന്നാണ് ബാങ്കിങ് സംഘടനകളുടെ ആക്ഷേപം. ഈ സാഹചര്യത്തില്‍ നിലവിലെ ലയനത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കിട്ടാക്കടം പിരിച്ചെടുക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുക, 2 വര്‍ഷമായി മുട്ങ്ങിക്കിടക്കുന്ന ശമ്പള പരിഷ്‌കരണം നടപ്പാക്കുക,ബാങ്ക് ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക,ന്യൂപെന്‍ഷന്‍ സ്‌കീം മാറ്റി പെന്‍ഷന്‍ പഴയപടി ആക്കുക, പൊതുമേഖല ബാങ്കുകളിലെ ഇടപാടുകാരുടെ സര്‍വീസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, ബാങ്കുകളില്‍ മതിയായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങല്‍ ഉന്നയിച്ചാണ് പണിമുടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍,ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നി സംഘടകളുടെ നേതൃത്വത്തിലാണ് സായാഹ്ന ധര്‍ണ സംഘടിപ്പിച്ചത്. ആവശ്യങ്ങള്‍ ചൂട്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കുമെന്നും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എബ്രഹാം ഷാജി ജോണ്‍ പറഞ്ഞു.

ബൈറ്റ്.

Body:.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.