ETV Bharat / state

കർക്കടക വാവ്: തലസ്ഥാനത്ത് ബലിതർപ്പണ ഒരുക്കങ്ങൾ പൂർത്തിയായി

പുലര്‍ച്ചെ 2.30 മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും.

തിരുവനന്തപുരത്തെ പിതൃതര്‍പ്പണ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
author img

By

Published : Jul 30, 2019, 10:00 PM IST

തിരുവനന്തപുരം: കര്‍ക്കടക വാവിനോടനുബന്ധിച്ച് തിരുവനന്തപുരത്തെ പിതൃതര്‍പ്പണ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ 2.30 മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും.

തിരുവനന്തപുരത്തെ പ്രധാന ബലി തര്‍പ്പണ കേന്ദ്രങ്ങളായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വര്‍ക്കല പാപനാശം, ശംഖുമുഖം, അരുവിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവല്ലത്ത് പുലര്‍ച്ചെ 2.30 മുതല്‍ ബലി തര്‍പ്പണചടങ്ങുകള്‍ ആരംഭിക്കും. ഒമ്പത് ബലിമണ്ഡപങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. മൂവായിരത്തോളം പേര്‍ക്ക് ഒരേ സമയം ബലിയര്‍പ്പിക്കാനുള്ള ക്രമീകരണമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ബലിമണ്ഡപങ്ങളിലേക്ക് എത്താനായി കരമനയാറിന് കുറുകേ പ്രത്യേകം പാലങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. മുപ്പത്തിയയ്യായിരത്തോളം പേര്‍ ഇവിടെ പിതൃക്കള്‍ക്കായി ബലിയര്‍പ്പിക്കാന്‍ എത്തുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യകം ബാരിക്കേഡുകള്‍ ഒരുക്കിയിട്ടുണ്ട്. 300 ദേവസ്വം ജീവനക്കാരേയും 300 താത്കാലിക ജീവനക്കാരേയും ഇവിടേക്കായി പ്രത്യേകം നിയോഗിച്ചു. 800 പൊലീസുകാരെയാണ് ഇവിടെ സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ബലിക്കടവിലെ മാലിന്യങ്ങള്‍ പരമാവധി നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തിരുവല്ലത്തേക്ക് കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ നിന്ന് പ്രത്യേകം സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ പിതൃതര്‍പ്പണ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശംഖുമുഖം കടപ്പുറത്തും ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് തീരമില്ലാത്തതിനാല്‍ കടുത്ത നിയന്ത്രണമാണ് ഇവിടെ ഏര്‍പ്പെടുത്തുക. ദേവസ്വം ബോര്‍ഡ് ഇവിടെ രണ്ട് ബലിപ്പുരകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആയിരം പേര്‍ക്ക് മാത്രമാകും ഇവിടെ ഒരേ സമയം ബലിയര്‍പ്പിക്കാനാവുക. ബലിതര്‍പ്പണം കഴിഞ്ഞ് കടലില്‍ കുളിക്കുന്നതിന് നിയന്ത്രണമുണ്ടാകും. 16 ലൈഫ് ഗാര്‍ഡ്മാരുടേയും പൊലീസിന്‍റെയും സേവനം സുരക്ഷയുടെ ഭാഗമായി ഇവിടെയുണ്ടാകും. വര്‍ക്കല പാപനാശത്തും അരുവിപ്പുറത്തും പ്രത്യക ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഇതുകൂടാതെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Intro:കര്‍ക്കിടക വാവിനോടനുബന്ധിച്ച് തിരുവനന്തപുരത്തെ പിതൃതര്‍പ്പണ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ രണ്ട് മുപ്പത് മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും.
Body:തിരുവനന്തപുരത്തെ പ്രധാന ബലി തര്‍പ്പണ കേന്ദ്രങ്ങളായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം,വര്‍ക്കല പാപനാശം, ശംഖുമുഖം, അരുവിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവല്ലത്ത് പുലര്‍ച്ചെ രണ്ട് മുപ്പതുമുതല്‍ ബലി തര്‍പ്പണചടങ്ങുകള്‍ ആരംഭിക്കും. 9 ബലിമണഡപങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. മൂവായിരത്തോളം പേര്‍ക്ക് ഒരേ സമയം ബലിയര്‍പ്പിക്കാനുള്ള ക്രമീകരണമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ബലിമണ്ഡപങ്ങളിലേക്ക് എത്താനായി കരമനയാറിനു കുറുകേ പ്രത്യേകം പാലങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. മുപ്പത്തിയയ്യായിരത്തോളം പേര്‍ ഇവിടെ പിതൃക്കള്‍ക്കായി ബലിയര്‍പ്പിക്കാന്‍ എത്തുമെന്ന്ാണ് അധികൃതര്‍ കണക്കാക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യകം ബാരിക്കേഡുകള്‍ ഒരുക്കിയിട്ടുണ്ട്. 300 ദേവസ്വം ജീവനക്കാരേയും 300 താത്കാലിക ജീവനക്കാരേയും ഇവിടേക്കായി പ്രത്യേകം നിയോഗിച്ചു. 800 പോലീസുകാരെയാണ് ഇവിടെ സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ബലിക്കടവിലെ മാലിന്യങ്ങള്‍ പരമാവധി നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തിരുവല്ലത്തേക്ക് കെ.എസ്.ആര്‍.ടി.സിയുടെ വിവിധ ഡിപ്പോകളില്‍ നിന്ന് പ്രത്യേകം സര്‍വ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്.

ബൈറ്റ്
പി.എസ്.അനിത
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍,തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം

ശംഖുമുഖം കടപ്പുറത്തും ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് തീരമില്ലാത്തതിനാല്‍ കടുത്ത നിയന്ത്രണമാണ് ഇവിടെ ഏര്‍പ്പെടുത്തുക. ദേവസ്വം ബോര്‍ഡ് ഇവിടെ രണ്ട് ബലിപ്പുരകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആയിരം പേര്‍ക്ക് മാത്രമാകും ഇവിടെ ഒരേ സമയം ബലിയര്‍പ്പിക്കാനവുക. ബലിതര്‍പ്പണം കഴിഞ്ഞ് കടലില്‍ കുളിക്കുന്നതിന് നിയന്ത്രണമുണ്ടാകും. 16 ലൈഫ് ഗാര്‍ഡ്മാരുടേയും പോലീസിന്റേയും സേവനം സുരക്ഷയുടെ ഭാഗമായി ഇവിടെയുണ്ടാകും. വര്‍ക്കല പാപനാശത്തും അരുവിപ്പുറത്തും പ്രത്യക ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി . ഇതുകൂടാതെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബലിതര്‍പ്പണ നടക്കുന്നിടെത്തെല്ലാം ഗ്രീന്‍ പ്രോട്ടോക്ള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Conclusion:ഇ ടിവി ഭാരത്,തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.