ETV Bharat / state

Balabhaskar Father Response: ബാലഭാസ്‌കറിന്‍റെ മരണം; ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി പിതാവ് - വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്‍റെ മരണം

Balabhaskar Death: ബാലഭാസ്‌കറിന്‍റെ മരണത്തിൽ സഹായിക്കാൻ മാധ്യമങ്ങളെ ഉള്ളൂ എന്നും അല്ലെങ്കിൽ ആരും അറിയില്ലായിരുന്നു എന്നും ബാലഭാസ്‌കറിന്‍റെ പിതാവ്.

Balabhaskar Father Response About His Death  Balabhaskar Father Response  Balabhaskar death  Balabhaskar death court order  Balabhaskar case updates  ബാലഭാസ്‌കറിന്‍റെ മരണം  ബാലഭാസ്‌കറിന്‍റെ മരണം തുടരന്വേഷണത്തിന് ഉത്തരവ്  പ്രതികരണവുമായി ബാലഭാസ്‌കറിന്‍റെ പിതാവ്  വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്‍റെ മരണം  ബാലഭാസ്‌കറിന്‍റെ മരണത്തിൽ തുടരന്വേഷണം
Balabhaskar Father Response
author img

By ETV Bharat Kerala Team

Published : Oct 5, 2023, 1:38 PM IST

പ്രതികരണവുമായി ബാലഭാസ്‌കറിന്‍റെ പിതാവ്

തിരുവനന്തപുരം : വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആദ്യ അന്വേഷണം ശരിയല്ലെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ബാലഭാസ്‌കറിന്‍റെ പിതാവ് കെ സി ഉണ്ണി (Balabhaskar Father Response ). സാമ്പത്തികമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംശയമായി നിലനിൽക്കുന്നത്. സ്വർണ കടത്തുകാർക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ട്. ആദ്യ അന്വേഷണം ശരിയായിരുന്നില്ല. ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സോബിയുടെ മൊഴി അന്വേഷിക്കണം. രാമൻ കർത്താവ് ആണ് തങ്ങളുടെ അഭിഭാഷകൻ. അദ്ദേഹം ഒരുപാട് സഹായിക്കുകയും കേസിനെ കുറിച്ച് ഒരുപാട് പഠിക്കുകയും ചെയ്‌തു. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു വിധി ലഭിച്ചത്.

ബാലഭാസ്‌കറിൽ നിന്ന് ഒരുപാടു പേർ പണം കടം വാങ്ങിയിട്ടുണ്ട്. ഒരാൾ 50 ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ചിട്ടുണ്ട്. എന്തോ കുഴപ്പമുണ്ടെന്ന് ഹൈക്കോടതിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. നഷ്‌ടപ്പെട്ടത് നഷ്‌ടപ്പെട്ടു. അത് തിരിച്ച് കിട്ടാനില്ല. മാധ്യമങ്ങളെ ഉള്ളൂ സഹായിക്കാനെന്നും അല്ലെങ്കിൽ ആരും അറിയില്ല എന്നും ശരിയായുള്ള കാര്യങ്ങൾ കണ്ടെത്തുമെന്ന് പ്രതിക്ഷീക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സിബിഐക്ക് മൂന്ന് മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കാൻ ആകുമോ എന്ന് സംശയമുണ്ട്. ബാലഭാസ്‌കറിന്‍റെ മരണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കെ സി ഉണ്ണി പറഞ്ഞു. അതേസമയം ഇദ്ദേഹം തന്നെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

സിബിഐയോട് മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. നേരത്തെ സിബിഐ ബാലഭാസ്‌കറിന്‍റെ മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന വാദം തള്ളിയിരുന്നു.

ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്‌തിരുന്നു. വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധക്കുറവാണ് അപകടത്തിന് കാരണമെന്നാണ് സിബിഐയുടെ നിഗമനം. 2019 സെപ്‌റ്റംബർ 25നാണ് ബാലഭാസ്‌കർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.

തിരുവനന്തപുരത്തിന് സമീപം പള്ളിപ്പുറത്തുവച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്‌കറിൻ്റെ മകളും മരിച്ചിരുന്നു. സുഹൃത്തുക്കളും സ്വർണ കടത്ത് കേസിൽ പ്രതികളുമായ പ്രകാശ് തമ്പിയും വിഷ്‌ണു സോമസുന്ദരവും ഉള്‍പ്പെട്ട സംഘം നടത്തിയ ആസൂത്രിത കൊലപതാകമെന്നായിരുന്നു ബാലഭാസ്‌കറിന്‍റെ രക്ഷിതാക്കളും ബന്ധുക്കളും ഉന്നയിച്ച വാദം.

ക്രൈംബ്രാഞ്ച് ആയിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. അപകട മരണം ആയിരുന്നുവെന്നായിരുന്നു ക്രൈംബ്രാഞ്ചിൻ്റെയും നിഗമനം. എന്നാൽ പിതാവിൻ്റെ അപേക്ഷ പരിഗണിച്ചാണ് സർക്കാർ സിബിഐക്ക് അന്വേഷണം കൈമാറിയത്.

ALSO READ:HC On Violinist Balabhaskar Death: ബാലഭാസ്‌കറിന്‍റെ മരണത്തില്‍ തുടരന്വേഷണം, ഉത്തരവിട്ട് ഹൈക്കോടതി; 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

ഹൈക്കോടതി ഉത്തരവ് : ബാലഭാസ്‌കറിന്‍റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി (HC ordered further probe in Balabhaskar Death). ജസ്‌റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെതാണ് ഉത്തരവ്. ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി (HC On Violinist Balabhaskar Death).

കേസിന്‍റെ വിചാരണ ഹൈക്കോടതി നേരത്തെ താത്‌കാലികമായി സ്‌റ്റേ ചെയ്‌തിരുന്നു. മൂന്ന് സാക്ഷികളെ വിസ്‌തരിച്ചതോടെ ആയിരുന്നു സ്‌റ്റേ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.