തിരുവനന്തപുരം : തലസ്ഥാനത്തെ മൃഗശാലയിൽ പുലിയ്ക്ക് സുഖപ്രസവം. കഴിഞ്ഞ ബുധനാഴ്ചയാണ് ജാനവി എന്ന പുലി പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി മൃഗശാല അധികൃതർ അറിയിച്ചു. ആക്രമണ സ്വഭാവം കാണിക്കാന്‍ സാധ്യതയുള്ളതിനാല്‍, പ്രസവിച്ച പുലിയുടെ അരികിലേക്ക് ആളുകളെ വിടാറില്ല.
വാക്സിനേഷൻ സമയത്ത് മാത്രമേ ഇനി പുലിക്കുട്ടിയെ മൃഗശാല അധികൃതർക്ക് ലഭിക്കുകയുള്ളൂവെന്നാണ് വിവരം. പുലിക്കുട്ടിയുടെ ലിംഗനിർണയം ആ സമയത്തുമാത്രമേ നടക്കുകയുള്ളൂ. മൂന്നുമാസം മുതൽ 105 ദിവസം വരെയാണ് പുലിയുടെ ഗർഭകാലം.
ALSO READ: കാലത്തിനപ്പുറത്തേക്ക് മലയാളത്തെ കൈപിടിച്ചു നടത്തിയ ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 27 വയസ്
ജാനവി അടക്കം ഏഴ് പുലികളാണ് തിരുവനന്തപുരം മൃഗശാലയിലുള്ളത്. ഇതിൽ നാലെണ്ണം ആൺപുലികളാണ്. വയനാട് പെരിന്തട്ടയിലെ എസ്റ്റേറ്റ് പരിസരത്തുനിന്ന് 2016 നവംബറിലാണ് വനം വകുപ്പിന്റെ കെണിയിൽ അകപ്പെട്ട് ജാനവി തിരുവനന്തപുരം മൃഗശാലയിൽ എത്തിയത്.