ETV Bharat / state

Fefka on Police Raid |'എക്സൈസ് പരിശോധന വേണ്ടെന്ന് പറഞ്ഞിട്ടില്ല, അത് നടക്കട്ടെ' ; പ്രതികരിച്ച് ബി ഉണ്ണികൃഷ്‌ണന്‍ - excise raid on film sets

സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിൽ നടന്ന അറസ്‌റ്റ് സംബന്ധിച്ചും ബി ഉണ്ണികൃഷ്‌ണന്‍ പ്രതികരിച്ചു

പ്രതികരിച്ച് ബി ഉണ്ണികൃഷ്‌ണന്‍  ബി ഉണ്ണികൃഷ്‌ണന്‍  ബി ഉണ്ണികൃഷ്‌ണന്‍ പ്രതികരിച്ചു  സിനിമ സെറ്റിലെ എക്സൈസ് പരിശോധനയില്‍  ഫെഫ്‌ക ജനറൽ സെക്രട്ടറി  ഫെഫ്‌ക  നജീം കോയ  B Unnikrishnan press meet  excise raid on film sets  B Unnikrishnan
'എക്സൈസ് പരിശോധന വേണ്ടെന്ന് പറഞ്ഞിട്ടില്ല, പരിശോധന നടക്കട്ടെ'; പ്രതികരിച്ച് ബി ഉണ്ണികൃഷ്‌ണന്‍
author img

By

Published : Jun 15, 2023, 4:23 PM IST

എക്സൈസ് പരിശോധനയില്‍ പ്രതികരിച്ച് ഫെഫ്‌ക ജനറൽ സെക്രട്ടറി

തിരുവനന്തപുരം : സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം കണ്ടെത്തുന്നതിനായി എക്സൈസ് വിഭാഗം പരിശോധന നടത്തുന്നതില്‍ പ്രതികരണവുമായി ഫെഫ്‌ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്‌ണൻ. സെറ്റുകളിലെ പരിശോധന നടക്കട്ടെ. എക്സൈസ് പരിശോധന വേണ്ടെന്ന് പറഞ്ഞിട്ടില്ല. അതേസമയം ഇപ്പോൾ നടന്ന പരിശോധന തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിൽ നടന്ന അറസ്‌റ്റ് സംബന്ധിച്ചായിരുന്നു പരാമര്‍ശം. നജീം കോയ ലഹരി ഉപയോഗിക്കാത്ത ആളാണെന്ന് ബി ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. ജൂൺ അഞ്ചിനാണ് സംവിധായകൻ നജീം കോയ താമസിച്ചിരുന്ന ഈരാറ്റുപേട്ടയിലെ ഹോട്ടൽ മുറിയില്‍ എക്സൈസ് സംഘം റെയ്‌ഡ് നടത്തിയത്. രണ്ട് മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും എക്സൈസ് സംഘത്തിന് ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

നജീമിന്‍റെ പക്കൽ ലഹരി മരുന്ന് ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത് എന്നായിരുന്നു എക്സൈസ് ഇന്‍റലിജന്‍സിന്‍റെ വിശദീകരണം. എന്നാൽ, മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത തന്നെ മനഃപൂർവം കുടുക്കാൻ നടത്തിയ ശ്രമമാണ് ഇതെന്നാണ്‌ നജീം കോയ പ്രതികരിച്ചത്. തുടർന്ന് മുഖ്യമന്ത്രിക്ക് അടക്കം അദ്ദേഹം പരാതിയും നൽകി.

അതേസമയം സിനിമ മേഖലയിലെ തൊഴിലാളി ഫെഡറേഷൻ ആയി പ്രവർത്തിക്കുന്ന ഫെഫ്‌കയുടെ പ്രവർത്തനം ഇനി മുതൽ ടെലിവിഷൻ മേഖലയിലേക്കും വ്യാപിപ്പിക്കുമെന്നും ബി.ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. അസംഘടിതരായ ടെലിവിഷൻ ഡിജിറ്റൽ മീഡിയ രംഗത്തെ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയീസ് യൂണിയൻ (MTV Fefka) എന്ന പേരിലായിരിക്കും സംഘടന പ്രവര്‍ത്തനം ആരംഭിക്കുക.

സംഘടനയുടെ സംഗമം നാളെ (ജൂണ്‍ 16) രാവിലെ 9മണിക്ക് തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബിൽ ചേരും. പരിപാടിയിൽ മുതിർന്ന ടെലിവിഷൻ താരങ്ങളെ ആദരിക്കുകയും ചെയ്യും.
മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയീസ് യൂണിയന്‍റെ അഥവാ MTV Fefka യുടെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്.

  • സിനിമ മേഖലയിൽ തൊഴിലാളികൾക്ക് നൽകുന്ന തൊഴിൽ അവകാശ സംരക്ഷണവും ക്ഷേമ പ്രവർത്തനവും ടെലിവിഷൻ മേഖലയിൽ കൂടി വ്യാപിപ്പിക്കുക.
  • കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് ലഭിക്കേണ്ട ക്ഷേമ പദ്ധതികളും അവകാശങ്ങളും തൊഴിലാളികൾക്ക് ഉറപ്പാക്കുക.
  • തൊഴിലിടങ്ങളിലെ അവകാശം, സമയക്രമ പരിഷ്‌കാരങ്ങൾ, പ്രതിഫലം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുക.
  • മാറുന്ന പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിനും കലാപരമായ കൂടുതൽ സൃഷ്‌ടികൾ ഉണ്ടാക്കാനും അംഗങ്ങൾക്ക് വേണ്ടി പഠന ക്യാമ്പുകൾ സംഘടിപ്പിക്കുക.
  • പൊലീസിന്‍റെയും കോടതിയുടെയും പരിഗണനയിലുള്ള തൊഴിൽ സംബന്ധമായ വിഷയങ്ങളിൽ അംഗങ്ങൾക്ക് സൗജന്യ നിയമ സഹായം നൽകുക.
  • ഇതിന് പുറമെ സിനിമ മേഖലകളിൽ നടത്തി വരുന്ന പ്രധാന ക്ഷേമ പദ്ധതികൾ ടെലിവിഷൻ മേഖലകളിലും വ്യാപിപ്പിക്കുക.

Also Read: സിനിമയില്‍ പ്രാധാന്യം വേണമെന്ന് ഷെയ്‌ന്‍, നടന്‍ സാമ്പത്തിക നഷ്‌ടമുണ്ടാക്കിയെന്ന് സോഫിയ പോള്‍; വിലക്കിന് കാരണമായ കത്തും പരാതിയും പുറത്ത്

അതേസമയം മമ്മൂട്ടി നായകനായെത്തിയ ക്രിസ്‌റ്റഫര്‍ ആണ് ബി.ഉണ്ണികൃഷ്‌ണന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ റിലീസ് ചെയ്‌ത ചിത്രം മാര്‍ച്ച് 9ന് ഒടിടിയിലും എത്തിയിരുന്നു. ക്രിസ്‌റ്റഫര്‍ ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്‌ട്രീമിംഗ് നടത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.