തിരുവനന്തപുരം: നവാഗത സംവിധായകൻ ഫ്രാൻസിസ് രാജ സംവിധാനം ചെയ്യുന്ന 'അഴക് മച്ചാൻ' സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു. തിരുവനന്തപുരത്ത് കേസരി ഹാളിൽ വച്ചായിരുന്നു ഓഡിയോ ലോഞ്ച്. തമിഴ് സിനിമകളിലെ അസോസിയേറ്റ് ഡയറക്‌ടറാണ് ഫ്രാന്‍സിസ് രാജ.
Azhaku Machan movie audio launch: ഫ്രാന്‍സിസ് രാജയുടെ ആദ്യ സിനിമയാണ് 'അഴക് മച്ചാൻ' എന്ന പേരിൽ മലയാളത്തിൽ പുറത്തിറങ്ങുന്നത്. ത്രില്ലർ ആക്ഷൻ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. ഒരു ഗ്രാമ പ്രദേശത്ത് നടക്കുന്ന പൊലീസ് അന്വേഷണമാണ് സിനിമയുടെ പശ്ചാത്തലം.
Tamil actor Saju Mon will play in Azhaku Machan: തമിഴ് നടന്‍ സാജു മോൻ പുതുമുഖ നടി ആൻസി വർഗീസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുക. സുദേവ് ആൻഡ് സൂര്യ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ കീഴിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പ്രശസ്‌ത ക്യാമറാമാൻ സാജൻ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുക.
Francis Raja s directorial debut movie Azhaku Machan: സംവിധായകന്‍ ഫ്രാൻസിസ് രാജ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നതും. നവാഗത ഗാനരചയിതാവ് എസ് ആർ സുസ്‌മിതനാണ് സിനിമയിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.
Azhaku Machan audio launch event: ചടങ്ങിൽ മലയാളം - തമിഴ് സിനിമാ താരങ്ങൾ സംബദ്ധിച്ചു. 'ഐ', 'മെർസൽ' എന്നീ സിനിമകളിലൂടെ പ്രശസ്‌തനായ തമിഴ് നടൻ എം കാമരാജ്, പ്രശസ്‌ത സീരിയൽ താരം വഞ്ചിയൂർ പ്രവീൺ കുമാർ, കൊല്ലം സിറാജ് എന്നിവർ ചടങ്ങില്‍ മുഖ്യാതിഥികളായി. 2023ന്ന ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.
Also Read: ഇതര മതസ്ഥരായ അനാഥകളെ സംരക്ഷിച്ച സുബൈദയുടെ ജീവിതം ബിഗ് സ്‌ക്രീനില്‍; എന്ന് സ്വന്തം ശ്രീധരന്‍ 18ന്