ETV Bharat / state

ജനീഷ്‌കുമാറിനെ വിജയിപ്പിച്ചത് അയ്യപ്പനെന്ന് കടകംപള്ളി സുരേന്ദ്രന്‍ - കടകംപള്ളി സുരേന്ദ്രന്‍ വാർത്തകൾ

കോന്നിയില്‍ ജനീഷ്‌കുമാറിനെ വിജയിപ്പിച്ചത് അയ്യപ്പനെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കള്ളപ്രചാരണം നടത്തിയതിന് അയ്യപ്പൻ കൊടുത്ത ശിക്ഷയാണ് യുഡിഎഫിന്‍റെ ഏക സീറ്റ് നഷ്‌ടമെന്നും മന്ത്രി.

കോന്നിയില്‍ ജനീഷ്‌കുമാറിനെ വിജയിപ്പിച്ചത് അയ്യപ്പനെന്ന് കടകംപള്ളി സുരേന്ദ്രന്‍
author img

By

Published : Nov 7, 2019, 7:08 PM IST

Updated : Nov 7, 2019, 9:03 PM IST

തിരുവനന്തപുരം: കോന്നിയില്‍ ജനീഷ്‌കുമാറിനെ വിജയിപ്പിച്ചതില്‍ വലിയ പങ്ക് അയ്യപ്പനെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്‍റെ പേരിൽ രാഷ്‌ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിച്ച യുഡിഎഫിനും, ബിജെപിക്കും അയ്യപ്പൻ കൊടുത്ത ശിക്ഷയാണ് ജനീഷ്‌കുമാറിന്‍റെ വിജയമെന്നും ദേവസ്വംബോര്‍ഡിലെ സിപിഎം അനുകൂല സംഘടനയുടെ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ദേവസ്വം മന്ത്രി പറഞ്ഞു.

പത്തനംതിട്ടജില്ലയില്‍ കള്ളപ്രചാരണം നടത്തിയ യുഡിഎഫിന്‍റെ ഏക സീറ്റ് നഷ്ടപ്പെടുത്തിയത് അയ്യപ്പനാണെന്നും എല്ലാകാലത്തും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാമെന്നും കരുതിയവര്‍ക്കുള്ള മുന്നറിയിപ്പാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ജനീഷ്‌കുമാറിനെ വിജയിപ്പിച്ചത് അയ്യപ്പനെന്ന് കടകംപള്ളി സുരേന്ദ്രന്‍
യുവതീ പ്രവേശം സര്‍ക്കാരിന്‍റെ അജണ്ടയായിരുന്നില്ലെന്നും, യുവതീ പ്രവേശത്തിന്‍റെ പേരിലുള്ള കള്ള പ്രചാരത്തില്‍ തനിക്കും തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരുൾപ്പടെയുള്ളവർക്കും ആക്ഷേപമുണ്ടായെന്നും പറഞ്ഞ ദേവസ്വം മന്ത്രി യുവതീ പ്രവേശത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങള്‍ യാഥാര്‍ത്ഥ്യം തിരച്ചറിഞ്ഞെന്നും കൂട്ടിച്ചേർത്തു.

Intro:കോന്നിയില്‍ ജനീഷ്‌കുമാറിനെ വിജയിപ്പിച്ചതില്‍ വലിയ പങ്ക് അയ്യപ്പനെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്നെ ഉപയോഗിച്ച് രാഷ്ട്രീയലാഭം കൊയ്യാന്‍ ശ്രമിച്ച യു.ഡി.എഫിനും ബി.ജെ.പിയ്ക്കും അയ്യപ്പന്‍ കൊടുത്ത ശിക്ഷയാണത്. അയ്യപ്പന്റെ പൂങ്കാവനം ഉള്‍പ്പെടുന്ന പത്തനംതിട്ടജില്ലയില്‍ കള്ളപ്രചാര വേലക്കാരായ യു.ഡി.എഫിനുണ്ടായ ഏക സീറ്റ് നഷ്ടപ്പെടുത്താന്‍ അയ്യപ്പന്‍ തയ്യാറായി. ഇനി തന്നെ ഉപയോഗിക്കേണ്ടതില്ലെന്ന അറിയിപ്പ് അയ്യപ്പന്‍ യു.ഡി.എഫിന്്് നല്‍കി കഴിഞ്ഞു. എല്ലാകാലത്തും വെള്ളം കലക്കാമെന്നും ആ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാമെന്നും കരുതിയവര്‍ക്കുള്ള മുന്നറിയിപ്പാണ് ഉപതിരഞ്ഞെടുപ്പ് ഫലം. യുവതീ പ്രവേശത്തിന്റെ പേരില്‍ കള്ള പ്രചാര വേല നടത്തി. യുവതീ പ്രവേശം സര്‍ക്കാരിന്റെ അജണ്ടയിലുണ്ടായിരുന്നില്ല. സുപ്രീംകോടതിയുടെ യുവതീ പ്രവേശന വിധി കോണ്‍ഗ്രസും ബി.ജെ.പിയും ഉപയോഗപ്പെടുത്തി. ആര്‍.എസ്.എസും ബി.ജെ.പിയുമാണ് സുപ്രീംകോടതിയില്‍ നിന്ന് വിധിവാങ്ങിയത്. യുവതീ പ്രവേശത്തിന്റെ പേരിലുള്ള കള്ള പ്രചാരത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരും പെട്ടുപോയെന്ന ആക്ഷേപം ദേവസ്വം മന്ത്രി എന്ന നിലയില്‍ തനിക്കുണ്ട്. യുവതീ പ്രവേശത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട വലിയ ജനങ്ങള്‍ യാഥാര്‍ത്ഥ്യം തിരച്ചറിഞ്ഞു. ഇടതു സര്‍ക്കാര്‍ ഭക്തര്‍ക്കും വിശ്വാസികള്‍ക്കുമൊപ്പമെന്ന് ദേവസ്വംബോര്‍ഡിലെ സിപിഎം അനുകൂല സംഘടനയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കടകംപള്ളി വ്യക്തമാക്കി.
Body:കോന്നിയില്‍ ജനീഷ്‌കുമാറിനെ വിജയിപ്പിച്ചതില്‍ വലിയ പങ്ക് അയ്യപ്പനെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്നെ ഉപയോഗിച്ച് രാഷ്ട്രീയലാഭം കൊയ്യാന്‍ ശ്രമിച്ച യു.ഡി.എഫിനും ബി.ജെ.പിയ്ക്കും അയ്യപ്പന്‍ കൊടുത്ത ശിക്ഷയാണത്. അയ്യപ്പന്റെ പൂങ്കാവനം ഉള്‍പ്പെടുന്ന പത്തനംതിട്ടജില്ലയില്‍ കള്ളപ്രചാര വേലക്കാരായ യു.ഡി.എഫിനുണ്ടായ ഏക സീറ്റ് നഷ്ടപ്പെടുത്താന്‍ അയ്യപ്പന്‍ തയ്യാറായി. ഇനി തന്നെ ഉപയോഗിക്കേണ്ടതില്ലെന്ന അറിയിപ്പ് അയ്യപ്പന്‍ യു.ഡി.എഫിന്്് നല്‍കി കഴിഞ്ഞു. എല്ലാകാലത്തും വെള്ളം കലക്കാമെന്നും ആ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാമെന്നും കരുതിയവര്‍ക്കുള്ള മുന്നറിയിപ്പാണ് ഉപതിരഞ്ഞെടുപ്പ് ഫലം. യുവതീ പ്രവേശത്തിന്റെ പേരില്‍ കള്ള പ്രചാര വേല നടത്തി. യുവതീ പ്രവേശം സര്‍ക്കാരിന്റെ അജണ്ടയിലുണ്ടായിരുന്നില്ല. സുപ്രീംകോടതിയുടെ യുവതീ പ്രവേശന വിധി കോണ്‍ഗ്രസും ബി.ജെ.പിയും ഉപയോഗപ്പെടുത്തി. ആര്‍.എസ്.എസും ബി.ജെ.പിയുമാണ് സുപ്രീംകോടതിയില്‍ നിന്ന് വിധിവാങ്ങിയത്. യുവതീ പ്രവേശത്തിന്റെ പേരിലുള്ള കള്ള പ്രചാരത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരും പെട്ടുപോയെന്ന ആക്ഷേപം ദേവസ്വം മന്ത്രി എന്ന നിലയില്‍ തനിക്കുണ്ട്. യുവതീ പ്രവേശത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട വലിയ ജനങ്ങള്‍ യാഥാര്‍ത്ഥ്യം തിരച്ചറിഞ്ഞു. ഇടതു സര്‍ക്കാര്‍ ഭക്തര്‍ക്കും വിശ്വാസികള്‍ക്കുമൊപ്പമെന്ന് ദേവസ്വംബോര്‍ഡിലെ സിപിഎം അനുകൂല സംഘടനയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കടകംപള്ളി വ്യക്തമാക്കി.
Conclusion:
Last Updated : Nov 7, 2019, 9:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.