ETV Bharat / state

തടസമില്ലാതെ പാർക്കിങ് ; തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഓട്ടോമേറ്റഡ് പാര്‍ക്കിങ് സംവിധാനം പ്രാബല്യത്തില്‍

ടോൾ ബൂത്തുകളിലെ തിരക്ക് കുറയ്ക്കു‌ന്ന രീതിയിൽ ഇ - ടിക്കറ്റ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഓട്ടോമേറ്റഡ് പാര്‍ക്കിങ് സംവിധാനം

author img

By

Published : Jan 24, 2023, 7:30 PM IST

Tvm airport New system  Thiruvananthapuram International Airport  ഓട്ടോമേറ്റഡ് പാര്‍ക്കിങ് സംവിധാനം  തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം  ടോള്‍ ബൂത്തുകള്‍  വിമാനത്താവളത്തിൽ ഓട്ടോമേറ്റഡ് പാര്‍ക്കിങ്  തിരുവനന്തപുരം വാർത്തകൾ  മലയാളം വാർത്തകൾ  Automated parking system  Toll booths trivandrum airport  trivandrum news  Automated parking at the airport
വിമാനത്താവളത്തിൽ ഓട്ടോമേറ്റഡ് പാര്‍ക്കിങ് സംവിധാനം

തിരുവനന്തപുരം : രാജ്യാന്തര വിമാനത്താവളത്തിൽ ഓട്ടോമേറ്റഡ് പാര്‍ക്കിങ് സംവിധാനം നിലവില്‍ വന്നു. യാത്രക്കാര്‍ക്ക് തടസങ്ങളില്ലാതെ വാഹനവുമായി വിമാനത്താവളത്തില്‍ പ്രവേശിക്കാനും തിരിച്ചുപോകാനും കഴിയുന്ന രീതിയിലാണ് സംവിധാനം. ഇതുവഴി സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന ടിക്കറ്റ് ഡിസ്‌പെന്‍സറുകള്‍ ഉപയോഗിച്ച് പ്രവേശന കവാടത്തില്‍ നിന്ന് ടോക്കണ്‍ വാങ്ങി പാര്‍ക്കിങ് ഏരിയയിലേക്ക് പോകാം.

വിമാനത്താവളത്തിൽ നിന്ന് മടങ്ങുമ്പോള്‍ ഇ - ടിക്കറ്റ് എക്‌സിറ്റ് ടോള്‍ ബൂത്തില്‍ സ്‌കാന്‍ ചെയ്യണം. പാര്‍ക്കിങ് ഫീ ബാധകമാണെങ്കില്‍ നേരിട്ടോ ഡിജിറ്റല്‍ ആയോ തുക അടയ്‌ക്കാം. ആഗമന ഏരിയയില്‍ ഉള്ള പ്രീ പെയ്‌ഡ്‌ കൗണ്ടര്‍ വഴിയും പണം അടയ്‌ക്കാം. നിലവിലെ പാര്‍ക്കിങ് നിരക്കുകളില്‍ മാറ്റമില്ല.

പുതിയ സൗകര്യം പ്രാബല്യത്തിലായതോടെ ടോള്‍ ബൂത്തുകള്‍ക്ക് മുന്നിലെ തിരക്കുകുറയുന്നുവെന്നതാണ് സവിശേഷത. എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ക്ക് ആര്‍ എഫ് ഐ ഡി കാര്‍ഡ് എന്‍ട്രി, എക്‌സിറ്റ് കൗണ്ടറുകളില്‍ സ്‌കാന്‍ ചെയ്‌ത് യാത്ര ചെയ്യാം. ദിനംപ്രതി യാത്രക്കാർ വര്‍ധിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇത്തരം സംവിധാനം യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായിരിക്കും. ഉടന്‍ തന്നെ ഫാസ്‌ടാഗ് പോലുള്ള പുതിയ സൗകര്യങ്ങളും നിലവില്‍ വരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.